മദ്യവില്പനശാലകള്‍ അടച്ചിട്ടത് ഉചിതം: കെ സി ബി സി

കൊച്ചി: കോവിഡ് 19 പ്രതിരോധനടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലറ്റുകളും കള്ളുഷാപ്പുകളും വഴിയുള്ള മദ്യവിതരണം നിര്ത്തിവച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നടപടി ഉചിതവും അഭിനന്ദാര്‍ഹവുമാണെന്ന് കെസിബിസി.

പൊതുജീവിതത്തിന്റെ എല്ലാതലങ്ങളും ലോക്ക് ഡൗണിനോട് സഹകരിക്കുന്ന സമയത്ത് സര്‍ക്കാര്‍ സ്വീകരിച്ച ഈ നടപടി സ്വാഗതാര്‍ഹമാണെന്ന് അഭിപ്രായപ്പെട്ട കെസിബിസി ഓണ്‍ലൈന്‍ മദ്യവ്യാപാരം തുടങ്ങരുതെന്നും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.