കരുണയുടെ നൊവേന രണ്ടാം ദിവസം

ധ്യാനം: ഇന്ന് സകല വൈദികരുടെയും സന്യാസികളുടെയും ആത്മാക്കളെ എന്റെ അടുക്കല്‍ കൊണ്ടുവരിക

പ്രാര്‍ത്ഥന. ഏറ്റവും കരുണയുള്ള ഈശോ എല്ലാ നന്മകളുടെയും ഉറവിടമേ അങ്ങയുടെ പ്രസാദവരങ്ങള്‍ ഞങ്ങളില്‍ വര്‍ദ്ധിപ്പിക്കണമേ. കരുണയുടെ പ്രവൃത്തികള്‍ ചെയ്യുവാനും അതുവഴി ഞങ്ങളെ കാണുന്നവരെല്ലാം സ്വര്‍ഗ്ഗത്തിലുള്ള കരുണയുടെ പിതാവിനെ പുകഴ്ത്തുവാനും ഇടവരട്ടെ.

നിത്യനായ പിതാവേ കരുണാര്‍ദ്രമായ അങ്ങയുടെ കണ്ണുകള്‍ അങ്ങയുടെ മുന്തിരിത്തോപ്പിലെ തിരഞ്ഞെടുക്കപ്പെട്ട വേലക്കാരായ വൈദികരുടെയും സന്യാസികളുടെയും നേര്‍ക്ക് തിരിക്കണമേ. ശക്തിപ്രദാനങ്ങളായ അങ്ങയുടെ അനുഗ്രഹങ്ങള്‍ കൊണ്ട് അവരെ ആവരണമണിയിക്കണമേ. അങ്ങയുടെ തിരുക്കുമാരന്റെ തിരുഹൃദയത്തോടുള്ള സ്‌നേഹത്താല്‍ മുദ്രിതരായിരിക്കുന്ന അവര്‍ക്ക് അങ്ങയുടെ ശക്തിയും പ്രകാശവും പ്രദാനം ചെയ്യണമേ. അങ്ങനെ അവര്‍ മറ്റുള്ളവരെയും രക്ഷയുടെ മാര്‍ഗ്ഗത്തിലേക്ക നയിക്കുന്നതിനും ഏകസ്വരത്തില്‍ അങ്ങയുടെ അളവില്ലാത്ത കരുണയെ പാടിപ്പുകഴ്ത്തുന്നതിനും ഇടയാകട്ടെ എപ്പോഴും എന്നേക്കും ആമ്മേന്‍.

1 സ്വര്‍ഗ്ഗ 1നന്മ 1 ത്രീത്വമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.