ഉത്ഭവപാപമുള്ളതിനാല്‍ പാപം ചെയ്യാന്‍ നാം നിര്‍ബന്ധിക്കപ്പെടുന്നുണ്ടോ?

ഉത്ഭവപാപം എന്താണെന്ന് നമുക്കറിയാം. നാം എല്ലാവരും ഉത്ഭവപാപത്താല്‍ജനിച്ചവരാണ്. അതെ,ഉത്ഭവപാപം ഓരോ വ്യ്ക്തിക്കുമുണ്ട്. എങ്കിലും അതിന് വ്യക്തിപരമായ ഒരുതെറ്റിന്റെ സ്വഭാവമില്ല. ഉത്ഭവപാപത്തോടെ ജനിച്ചതിനാല്‍ നാം പാപം ചെയ്യാന്‍ വിധിക്കപ്പെട്ടവരാണോ.. ഇങ്ങനെയൊരു സംശയം പൊതുവെയുണ്ട്. ഇതേക്കുറിച്ച് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം വിവരിക്കുന്നത്ഇങ്ങനെയാണ്.

ഉത്ഭവപാപമുള്ളതിനാല്‍പാപം ചെയ്യാന്‍ നാം നിര്‍ബന്ധിക്കപ്പെടുന്നില്ല. ഉത്ഭവപാപത്താല്‍ നാം ആഴത്തില്‍ മുറിവേല്പിക്കപ്പെടുകയും പാപത്തിലേക്ക് ചായ് വുള്ളവനായിരിക്കുകയും ചെയ്യുന്നു. എന്നാല്‍ ദൈവസഹായത്താല്‍ നന്മ ചെയ്യാന്‍ നാം കഴിവുള്ളവരാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.