പാപത്തില്‍ അകപ്പെടാതിരിക്കാന്‍ ആഗ്രഹമുണ്ടോ..ഈ വിശുദ്ധന്‍ പറയുന്നത് കേള്‍ക്കൂ

പാപം നമ്മെ ഓരോരുത്തരെയും പിടികൂടാനായി കാത്തിരിക്കുന്നുണ്ട്. ഓരോ വിധത്തില്‍ ഓരോ രൂപത്തില്‍ ഓരോ അവസരങ്ങളില്‍.. പകഷേ മനസ്സുവച്ചാല്‍ നമുക്ക് പാപത്തില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ കഴിയും. കാരണം അതിജീവിക്കാന്‍ കഴിയുന്ന വിധത്തിലുള്ള പ്രലോഭനങ്ങളേ ദൈവം നമുക്ക് അനുവദിക്കാറുള്ളൂ. എന്നിരിക്കിലും നമ്മുടെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ പാപപ്രവണതകളെ നമുക്ക് അതിജീവിക്കാന്‍ കഴിയും. അതിനായി വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി പറയുന്നത് ഇതാണ്.

പാപത്തില്‍ ഉള്‍പ്പെടാതിരിക്കാന്‍ നാം സംസാരത്തിലും പെരുമാറ്റരീതിയിലും മിതത്വം പാലിക്കണം.

നമ്മുക്ക് സംസാരം നിയന്ത്രിക്കാം.പെരുമാറ്റങ്ങളുടെ രീതികളെ അപഗ്രഥിക്കാം. അഹങ്കാരവും സ്വാര്‍ത്ഥതയും ജഡികമോഹങ്ങളും നമ്മില്‍ നിന്ന് അകന്നുപോകട്ടെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.