പാക്കിസ്ഥാന്‍: വ്യാജ ദൈവ നിന്ദാക്കുറ്റം ആരോപിച്ച് ക്രിസ്ത്യന്‍ നേഴ്‌സിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു

ലാഹോര്‍: ദൈവനിന്ദാക്കുറ്റം ചുമത്തി വ്യക്തിവിദ്വേഷം തീര്‍ക്കുന്നതിന്റെ നിരവധിയായ സംഭവങ്ങളില്‍ പാക്കിസ്ഥാനില്‍ നിന്ന് ഒരു വാര്‍ത്തകൂടി. ക്രിസ്ത്യാനിയായ നേഴ്‌സാണ് ഇത്തവണ അതിന് ഇരയായത്. സഹപ്രവര്‍ത്തകയായ ഒരു മുസ്ലീമാണ് ദൈവനിന്ദാക്കുറ്റം ആരോപിച്ചത്.

താബിത നസീര്‍ ഗില്‍ എന്ന 30 കാരിയായ ക്രിസ്ത്യാനി നേഴ്‌സിന് മേലാണ് ദൈവനിന്ദാക്കുറ്റം ചുമത്തിയത്. കഴിഞ്ഞ ഒമ്പതുവര്‍ഷമായി സിന്ധ് പ്രൊവിന്‍സിലെ സോബ്ഹരാജ് മെട്രേണിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുകയായിരുന്നു യുവതി. ഹോസ്പിറ്റലിലെ രോഗികളില്‍ നിന്ന് ടിപ്പ്‌സ് വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ വ്യക്തിവിദ്വേഷത്തിനാണ് താബിത ഇരയായത്.

രോഗികളില്‍ നിന്ന് ടിപ്പ് വാങ്ങരുതെന്ന് ആശുപത്രിയില്‍ നിയമമുണ്ട്. ഈ നിയമം ലംഘിച്ച് മുസ്ലീം സഹപ്രവര്‍ത്തക ടിപ്പ് വാങ്ങുന്നത് കണ്ട താബിത ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതാണ് വിദ്വേഷത്തിന് കാരണമായത്. തുടര്‍ന്ന് താബിതയെ ഹോസ്പിറ്റല്‍ സ്റ്റാഫുകള്‍ ചേര്‍ന്ന് കെട്ടിയിടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തിയാണ് മോചിപ്പിച്ചത്.

താബിതയ്‌ക്കെതിരെ ഒരു തെളിവുകളും പോലീസിന് കണ്ടെത്താനായില്ല. എങ്കിലും അവര്‍ക്കുമേല്‍ അറസ്റ്റ് ചെയ്യാനുള്ള സമ്മര്‍ദ്ദങ്ങളുണ്ട്.

മുസ്ലീം മൗലികവാദികളെ ഭയന്ന് താബിതയും കുടുംബവും രഹസ്യസങ്കേതത്തിലേക്ക് താമസം മാറിയിരിക്കുകയാണ്. വാര്‍ത്ത പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.