മക്കള്‍ക്കു വേണ്ടിയുളള മാതാപിതാക്കളുടെ പ്രാര്‍ത്ഥന ഏറ്റവും ഫലദായകം

മാതാപിതാക്കളെന്ന നിലയില്‍ ഏറ്റവും പ്രഥമവും പ്രധാനവുമായ കടമ മക്കള്‍ക്കുവേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുക എന്നതാണ്. മക്കളെ ദൈവകരങ്ങളില്‍ സമര്‍പ്പിക്കുക എന്നതാണ്.

കാരണം പ്രാര്‍ത്ഥനയിലൂടെയാണ, പ്രാര്‍ത്ഥനയോടെയാണ് മക്കളോടുള്ള മാതാപിതാക്കളുടെ ദൗത്യം ആരംഭിക്കുന്നത്. മക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാതാപിതാക്കള്‍ക്ക് ഒരുപാട് മേഖലകളുണ്ട്. വിദ്യാഭ്യാസം, വൈകാരികം, ബുദ്ധിപരം, ജോലി, ഭാവി..ഇങ്ങനെ ഒരുപാട് മേഖലകള്‍.

മക്കളെ സ്‌നേഹിക്കുകയും അവരുടെ നന്മ ആഗ്രഹിക്കുകയും ചെയ്യുന്ന മാതാപിതാക്കള്‍ നിരന്തരമായി പ്രാര്‍ത്ഥനയിലേര്‍പ്പെടണം. ഒരുപക്ഷേ നാം പ്രാര്‍ത്ഥിക്കുന്ന കാര്യങ്ങള്‍ ആ നിമിഷം തന്നെ കിട്ടണം എന്നില്ല.

മകന്റെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച വിശുദ്ധ മോണിക്കയുടെ ജീവിതകഥ തന്നെ അതിന്റെ ഉദാഹരണം. എത്രയോ വര്‍ഷങ്ങളായുള്ള നീണ്ട പ്രാര്‍ത്ഥനകളുടെ ഫലമായിരുന്നു അഗസ്റ്റ്യന്റെ മാനസാന്തരം. അതുകൊണ്ട് മക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച് ഉടനടി ഫലം കിട്ടുന്നില്ലെങ്കില്‍ പ്രാര്‍ത്ഥന അവസാനിപ്പിക്കരുത്. തുടരുക.

പക്ഷേ ഒരു കാര്യം ഓര്‍മ്മിക്കണം. നാം ചോദിക്കുന്ന എല്ലാ കാര്യവും ദൈവം സാധിച്ചുതരാറില്ല.എന്നാല്‍ ദൈവം നമ്മുടെകൂടെ എല്ലാനേരവും ഉണ്ട്. അക്കാര്യം മറന്നുപോകുകയുമരുത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.