മാതാപിതാക്കന്മാരെ അവഗണിച്ചു ജീവിക്കുകയാണോ എങ്കില്‍ ഇതൊന്ന് വായിക്കണേ

ഒരു പ്രായം കഴിഞ്ഞാല്‍ മക്കള്‍ക്ക് മാതാപിതാക്കള്‍ ഭാരമായി മാറുന്നു. കാരണം എന്താണ്? ഇനി അവരില്‍ നിന്ന് പുതുതായിട്ടൊന്നും ലഭിക്കാനില്ല. സ്വത്തുവീതം വച്ചുകിട്ടി. അവരുടെ വിയര്‍പ്പ് കൈപ്പറ്റി ഉന്നതവിദ്യാഭ്യാസവും ജീവിതസൗകര്യങ്ങളും ലഭിച്ചു. മാത്രവുമല്ല തങ്ങള്‍ക്ക് പുതിയ കുടുംബവുമായി. ഇങ്ങനെയൊരു സാഹചര്യത്തില്‍ മാതാപിതാക്കളെ അവഗണിക്കുക എന്നത് സാധാരണസംഭവമാണ്. എന്നാല്‍ തിരുവചനം ഇക്കാര്യത്തില്‍ നമുക്ക് വ്യക്തമായ നിര്‍ദ്ദേശം നല്കുന്നുണ്ട്.

മാതാപിതാക്കന്മാരാണ് നിനക്ക് ജന്മം നല്കിയതെന്ന് ഓര്‍ക്കുക. നിനക്ക് അവരുടെ ദാനത്തിന് എന്തു പ്രതിഫലം നല്കാന്‍ കഴിയും? ( പ്രഭാ 7: 28)

മാതാപിതാക്കന്മാരോടുള്ള കടമയും കടപ്പാടുമാണ് ഇതിലൂടെ തിരുവചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
ഇതോടൊപ്പം മറ്റൊരു കാര്യം കൂടി ഓര്‍മ്മയിലുണ്ടാവണം

നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും ( മത്താ 7:2)

ഇന്ന് നാം നമ്മുടെ വൃദ്ധരായ മാതാപിതാക്കളോട് ചെയ്യുന്നതിന് അനുസരിച്ചായിരിക്കും നാളെ നമ്മുടെ മക്കള്‍ നമ്മോടും ചെയ്യുന്നതെന്നും മറക്കാതിരിക്കുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.