പേട്രണ്‍ സെയ്ന്റിനെ എങ്ങനെ തിരഞ്ഞെടുക്കാന്‍ കഴിയും?

കത്തോലിക്കാസഭയില്‍ ഓരോ പ്രത്യേക നിയോഗങ്ങള്‍ക്കുവേണ്ടി ഓരോ വിശുദ്ധരുണ്ട്. നാം ഓരോരുത്തരും മാമ്മോദീസായിലൂടെ സ്വന്തമാക്കിയ ഓരോ വിശുദ്ധരുമുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും നമുക്ക് പേട്രണ്‍ സെയ്ന്റിനെ മറ്റൊരു രീതിയില്‍ തിരഞ്ഞെടുക്കാം. പേരിന് കാരണഭൂതരായ വിശുദ്ധരെയല്ലാതെ നമ്മുടെ ജീവിതലക്ഷ്യവും ജീവിതസാഹചര്യവും അനുസരിച്ച് വിശുദ്ധരെ നമ്മുടെ മധ്യസഥരായി തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

നമ്മുടെ വ്യക്തിപരമായ താല്പര്യവും വിനോദവും അനുസരിച്ച് നമുക്ക് പേട്രണ്‍ സെയ്ന്റിനെ തിരഞ്ഞെടുക്കാന്‍ കഴിയും.

മറ്റൊന്ന് നിലവിലുള്ള ജീവിതസാഹചര്യം അടിസ്ഥാനപ്പെടുത്തി നമുക്ക് വിശുദ്ധരെ തിരഞ്ഞെടുത്ത് മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാന്‍ കഴിയും.

മൂന്നാമത് ജോലി, പഠനം എന്നിവയെല്ലാം അനുസരിച്ച് പേട്രണ്‍ സെയ്ന്റിനെ തിരഞ്ഞെടുക്കാം.

ജീവിതത്തിന്റെ ലക്ഷ്യം, അതായത് ദൈവവിളി അനുസരിച്ചും പേട്രണ്‍ സെയ്ന്റിനെ തിരഞ്ഞെടുക്കാം.

അധ്യാപകര്‍ക്കും അഭിഭാഷകര്‍ക്കും സംഗീതജ്ഞതര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും കമ്പ്യൂട്ടര്‍ വിദഗ്ദര്‍ക്കും ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും എല്ലാം വിശുദ്ധരുണ്ട്.

അതുകൊണ്ട് നിങ്ങളുടെ ജീവിതലക്ഷ്യം, ആയിരിക്കുന്ന സാഹചര്യം ഇവയെല്ലാം അനുസരിച്ച് പേട്രണ്‍ സെയ്ന്റിനെ തിരഞ്ഞെടുക്കുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.