കുരിശ് കാണുമ്പോള്‍ സാത്താന്‍ ഓടിപ്പോകുന്നത് എന്തുകൊണ്ടാണ്?

സാത്താന്‍ ഒരു യാഥാര്‍ത്ഥ്യമാണ്. സാത്താന്റെ സാന്നിധ്യം ഈ ലോകത്തില്‍ വളരെ പ്രകടവുമാണ്. എന്നിട്ടും സാത്താനെ തോല്പിക്കാനുള്ള ഏറ്റവും ശക്തമായ അടയാളമാണ് കുരിശ്.

എന്തുകൊണ്ടാണ് കുരിശ് കാണുന്വോ്ള്‍ സാത്താന്‍ ഭയക്കുന്നത്? കുരിശ് ക്രിസ്തുവിന്റെ സമ്പൂര്‍ണ്ണവിജയത്തിന്റെ അടയാളമാണ്. പാപത്തെയും മരണത്തെയും സാത്താനെയും കീഴടക്കിയതാണ് കുരിശ്. കുരിശ് ദൈവത്തിന്റെ വിജയമാണ്. സാത്താന്റെ പരാജയത്തിന്റെയും .

ആരെ വിഴുങ്ങണമെന്ന് കരുതി അലറുന്ന സിംഹത്തെപോലെ നടക്കുന്ന സാത്താനെ വിശുദ്ധ ഗ്രന്ഥത്തില്‍ നാം കാണുന്നുണ്ട്( 1 പത്രോ 5:8) എന്നാല്‍ ക്രിസ്തു എല്ലാറ്റിനെയും കുരിശില്‍ കീഴടക്കിയവനാണ്. എല്ലാറ്റിന്റെയും മേല്‍ വിജയം നേടിയവനാണ്.

അതുകൊണ്ട് ലോകത്തിലെ ഏത് ഇരുണ്ട മൂലയിലും ആത്മവിശ്വാസത്തോടെ നമുക്ക് കുരിശിനെ പ്രതിഷ്ഠിക്കാം. അതിന്റെ ശക്തി തിരിച്ചറിയാം. കാരണം കുരിശ് കാണുമ്പോള്‍ സാത്താന്‍ ഓടിയൊളിക്കുക തന്നെ ചെയ്യും. നമുക്ക് കുരിശിന്റെ തണലില്‍ അഭയം തേടാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.