ഈ പ്രാര്‍ത്ഥന 33 പ്രാവശ്യം ചൊല്ലാമോ, ദൈവകരുണയുടെ കീഴില്‍ നാം സുരക്ഷിതരായിരിക്കും

വളരെ അരക്ഷിതത്വം കലര്‍ന്ന ഒരു കാലത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. നമുക്ക് നാളെ എന്തു സംഭവിക്കുമെന്ന് നമുക്കറിഞ്ഞുകൂടാ. എന്തുതന്നെ സംഭവിച്ചാലും ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്താതിരിക്കുക. ദൈവത്തിലുള്ള ആശ്രയത്വം കൈവിടാതിരിക്കുക. അവിടുത്തോട് ചേര്‍ന്നുനില്ക്കുക. അപ്പോള്‍ നമുക്ക് സഹിക്കാന്‍ ശക്തികിട്ടും. ദൈവകരുണയില്‍ നാം നിറയപ്പെടും. ഇതാ അതിനായി ഒരു പ്രാര്‍ത്ഥന:

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്ക് കാരുണ്യസ്രോതസായി ഒഴുകിയിറങ്ങിയ തിരുരക്തമേ തിരുജലമേ ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നു. (33 പ്രാവശ്യം)

പരി ദൈവമേ,പരി. ബലവാനേ, പരി, അമര്‍ത്യനേ ഞങ്ങളുടെ മേല്‍ കരുണയായിരിക്കണമേ.( 3 പ്രാവശ്യം)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.