ഫാത്തിമാ മാതാവിനോടുള്ള സംരക്ഷണ പ്രാര്‍ത്ഥന

ഓ എത്രയും നന്മ നിറഞ്ഞ ഫാത്തിമാ മാതാവേ, ഞാന്‍ അങ്ങയെ മറന്നാലും അങ്ങ് എന്നെ മറക്കരുതേ. ഞാന്‍ അങ്ങയെ നിരസിച്ചാലും അങ്ങ് എന്നെ ഉപേക്ഷിക്കരുതേ. ഞാന്‍ അങ്ങയില്‍ നിന്നും വിട്ടകലുമ്പോള്‍ അങ്ങയുടെ സ്വര്‍ഗ്ഗീയ കടാക്ഷം എന്നില്‍ ചൊരിഞ്ഞ് എന്നെ തിരിച്ചുവിളിക്കണമേ.

ഞാന്‍ ഒളിച്ചിരിക്കുമ്പോള്‍ എന്നെ അന്വേഷിച്ച് അങ്ങ് എത്തണമേ. ഞാന്‍ ഓടിയകലുമ്പോള്‍ അങ്ങ് എന്നെ പിന്തുടരണമേ. ഞാന്‍ ചെറുത്തുനില്ക്കുമ്പോള്‍ അങ്ങയുടെ സ്‌നേഹത്താല്‍ എന്നെ ബന്ധിക്കണമേ .ഞാന്‍ അങ്ങേയ്‌ക്കെതിരായി സ്വരമുയര്‍ത്തുമ്പോള്‍ എന്നെ കീഴ്‌പ്പെടുത്തണമേ.

ഞാന്‍ വീഴുമ്പോള്‍ എന്നെ വാരിയെടുക്കണമേ. ഞാന്‍ വഴിതെറ്റിപ്പോകുമ്പോള്‍ അങ്ങയുടെ പാതയിലേക്ക് എന്നെ തിരിച്ചുകൊണ്ടുവരണമേ.

ആമ്മേന്‍