കര്‍മ്മല മാതാവിനോടുള്ള പ്രാര്‍ത്ഥന
കാര്‍മ്മല്‍ മലയിലെ ഏറ്റവും മനോഹരമായ പുഷ്പമേ, ഫലവത്തായ മുന്തിരിവള്ളീ, സ്വര്‍ഗ്ഗത്തിന്റെ തേജസേ, ദൈവപുത്രന്റെ അമ്മേ, നിര്‍മ്മലകന്യകേ എന്റെ ആവശ്യനേരങ്ങളില്‍ എന്റെ സഹായത്തിനെത്തണമേ. സമുദ്രതാരകമേ എന്നെ സഹായിക്കുകയും നീ എന്റെ അമ്മയായിരിക്കുകയും ചെയ്യണമേ,
പരിശുദ്ധ മറിയമേ, ദൈവമാതാവേ ആകാശത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായിരിക്കുന്നവളേ, എന്റെ ഈ പ്രത്യേക ആവശ്യം( ആവശ്യം പറയുക) എനിക്ക് സാധിച്ചുതരാന്‍ ഏറ്റവും താഴ്മയോടെ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ഓ എന്റെ അമ്മേ പാപമില്ലാതെ ഗര്‍ഭവതിയായവളേ ഞങ്ങള്‍ക്കോരോരുത്തര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമേ. മാധുര്യമുള്ള അമ്മേ എന്റെ ഈ ജീവിതാഭിലാഷം അമ്മയുടെ കൈയിലേക്ക് വച്ചുതരുന്നു. ആമ്മേന്‍