വിശുദ്ധ ബെനഡിക്ടിനോടുള്ള പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, ഈ ലോകത്തിന്‍റെ പ്രലോഭനങ്ങളില്‍ നിന്ന്‍ ഓടിയകന്ന് പ്രാര്‍ത്ഥനയുടേയും, പ്രായശ്ചിത്തത്തിന്‍റെയും ജീവിതം നയിച്ച വി. ബെനഡിക്ടിനെ പോലെ പാപങ്ങളേയും പാപസാഹചര്യങ്ങളേയും ഉപേക്ഷിച്ച് വിശുദ്ധ ജീവിതം നയിക്കാന്‍ ഞങ്ങളെ സഹായിക്കണമേ. കര്‍ത്താവായ യേശുവേ, വി.ബെനഡിക്ടിന്‍റെ മാദ്ധ്യസ്ഥത വഴി സാത്താന്‍റെ കുടില തന്ത്രങ്ങളില്‍ നിന്നും ഞങ്ങളെ കാത്തു സംരക്ഷിക്കണമേ. വിശുദ്ധന്‍റെ മാദ്ധ്യസ്ഥത്താല്‍ ഞങ്ങള്‍ക്ക് ഇപ്പോള്‍ ഏറ്റവും ആവശ്യമായ അനുഗ്രഹം…. തരണമേയെന്നും, അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.