വി. മരിയ ഗൊരേത്തിയോടുള്ള പ്രാര്‍ത്ഥന

സ്നേഹപിതാവേ, വി. മരിയ ഗൊരേത്തിയെ രക്തസാക്ഷിത്വത്തിലൂടെ വിശുദ്ധ പദവിയിലേക്കുയര്‍ത്തിക്കൊണ്ട് എല്ലാ കൗമാര പ്രായക്കാര്‍ക്കും വിശുദ്ധിയില്‍ വളരാനുള്ള പ്രചോദനമാക്കി തീര്‍ത്ത അങ്ങയുടെ ദൈവിക പദ്ധതിയെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു.

“പാപത്തെക്കാള്‍ മരണം” എന്ന ആപ്തവാക്യം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ട് രക്തസാക്ഷിത്വം വരിച്ച വി. മരിയ ഗൊരേത്തിയെപ്പോലെ, പാപത്തില്‍ നിന്നും, പാപസാഹചര്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കുവാനും വിശുദ്ധിയില്‍ ജീവിക്കുവാനും ഈശോയേ,ഞങ്ങളേവരേയും അനുഗ്രഹിക്കേണമേ. വി. മരിയ ഗൊരേത്തി വഴി ഞങ്ങള്‍ യാചിക്കുന്ന ഈ അനുഗ്രഹം….ഈശോയേ ഞങ്ങള്‍ക്ക് നല്‍കണമേ. ആമ്മേന്‍.