യൗസേപ്പിതാവും മാതാവും മുന്‍ഗണന കൊടുത്തിരുന്നത് എന്തുകാര്യത്തിനായിരുന്നുവെന്നറിയാമോ?

തിരക്ക് കൂടുമ്പോള്‍, അസൗകര്യങ്ങളുണ്ടാകുമ്പോള്‍,വിരുന്നുകാര്‍ എത്തുമ്പോള്‍,യാത്ര പോകുമ്പോള്‍.. അപ്പോഴൊക്കെ വളരെയെളുപ്പത്തില്‍ നാം ഒഴിവാക്കുന്ന സംഗതിയെന്താണ്..പ്രാര്‍ത്ഥനയല്ലേ?

എന്നാല്‍ പരിശുദ്ധ അമ്മയും യൗസേപ്പിതാവും തങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും ഒഴിവാക്കിയി്ട്ടില്ലാത്ത ഒന്നായിരുന്നു പ്രാര്‍തഥന. സ്വകാര്യദര്‍ശനവേളയില്‍ പരിശുദ്ധ അമ്മ തന്നെ വെളിപെടുത്തിയതാണ് ഇക്കാര്യം മാതാവിന്റെവാക്കുകള്‍ ഇപ്രകാരമാണ്:

ജോസഫും ഞാനും പ്രാര്‍ത്ഥനയ്ക്ക് മുന്‍ഗണന കൊടുത്തിരുന്നു. ക്ഷീണം,തിരക്ക്,ആകുലതകള്‍, ജോലിവേലകള്‍ എന്നിവയൊന്നും ഞങ്ങളുടെ പ്രാര്‍ത്ഥനയെ തടസപ്പെടുത്തിയില്ല. നേരെ മറിച്ച്അവയെല്ലാം പ്രാര്‍ത്ഥനയെ സഹായിക്കുകയാണ് ചെയ്തിട്ടുള്ളത്, ഞങ്ങളുടെ എല്ലാ വേലകളുടെയും രാജ്ഞി പ്രാര്‍ത്ഥനയായിരുന്നു. ഞങ്ങളുടെ വിശ്രമവും പ്രകാശവും പ്രത്യാശയും പ്രാര്‍ത്ഥന തന്നെയായിരുന്നു. ദു:ഖത്തിന്റെ നിമിഷങ്ങളില്‍ അത് ആശ്വാസമായിരുന്നുവെങ്കില്‍ സന്തോഷാവസരങ്ങളില്‍ അത് ഒരു സംഗീതമായിരുന്നു.എപ്പോഴും ഞങ്ങളുടെ ആത്മാക്കളുടെ ഉത്തമസഖിയായിരുന്നു പ്രാര്‍ത്ഥന. പ്രവാസസ്ഥലമായ ഈ ഭൂമിയില്‍ നിന്നും അത് ഞങ്ങളെ അകറ്റി നമ്മുടെ പിതാവിന്റെ രാജ്യമായ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തി..’

അമ്മയുടെ ഈ വാക്കുകള്‍ നമുക്കും അനുസരിക്കാം. ജോലിയോ തിരക്കോ രോഗമോ പ്രാര്‍ത്ഥനാജീവിതത്തില്‍ നിന്ന് നമ്മെ അകറ്റാതിരിക്കട്ടെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.