പ്രാര്‍ത്ഥിക്കുമ്പോള്‍ ഹൃദയമുണ്ടായിരിക്കണം… യേശുവിന്റെ ഓര്‍മ്മപ്പെടുത്തല്‍

ആവര്‍ത്തിച്ചു ചൊല്ലുന്ന പ്രാര്‍ത്ഥനകള്‍ക്കെല്ലാം ഒരു പ്രശ്‌നമുണ്ട്. പതുക്കെ പതുക്കെ അതൊരുചടങ്ങ് മാത്രമാകും. ആത്മാര്‍ത്ഥത ഇല്ലാതെയാകും. എന്നിട്ടും നാം അത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവര്‍ പ്രാര്‍ത്ഥനയില്‍ ആവര്‍ത്തനമുണ്ടാകാതിരിക്കാനായി അതിന്റെ വാക്കുകളില്‍ മാറ്റം വരുത്തണോയെന്ന് ചിന്തിക്കുക പോലും ചെയ്യും. ഈ ചിന്തകളിലൂടെ കടന്നുപോകുന്നവരോടായി ഈശോപറയുന്നത് ഇതാണ്.

നിങ്ങളുടെ ഹൃദയത്തിലുള്ളതെന്താണോ അതാണ് വിലമതിക്കപ്പെടുന്നത്. നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചൊല്ലുന്ന വാക്യങ്ങള്‍ ദൈവത്തോട് നിങ്ങളുടെ ഹൃദയം തുറക്കുവാനുപയോഗിക്കുന്ന വാക്കുകളാണ്. അത് നിങ്ങള്‍ ദിവസേന ഉരുവിടുന്ന വാക്കുകളാണെന്നത് പ്രശ്‌നമല്ല. എന്നാല്‍ ആ വാക്കുകളില്‍ ഹൃദയമുണ്ടായിരിക്കണം.

യേശുവിന്റെ കണ്ണുകളിലൂടെ എന്ന കൃതിയിലാണ് ഈശോയുടെ ഈ വാക്കുകള്‍. നാം പ്രാര്‍ത്ഥിക്കുന്ന ഭാഷ ദൈവം നോക്കുകയില്ല. പക്ഷേ തീര്‍ച്ചയായും നമ്മുടെ പ്രാര്‍ത്ഥനകളുടെ ആത്മാര്‍ത്ഥത ദൈവം നോക്കും. അതുകൊണ്ട് നമുക്ക് ഹൃദയപൂര്‍വ്വം പ്രാര്‍ത്ഥിക്കാം. ദൈവത്തിന് ആ പ്രാര്‍ത്ഥന കേള്‍ക്കാതിരിക്കാനാവില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.