ഗര്‍ഭകാലത്തെ അസ്വസ്ഥതകളിലൂടെ കടന്നുപോകുകയാണോ, വചനം പ്രാര്‍ത്ഥിച്ച് സൗഖ്യം നേടൂ

ഗര്‍ഭകാലം പലവിധത്തിലുള്ള അസ്വസ്ഥതകളുടെയും സമയമാണ്. പ്രത്യേകിച്ച് ഗര്‍ഭധാരണത്തിന്റെ ആദ്യ മൂന്നു നാലു മാസങ്ങള്‍. പ്രിയപ്പെട്ടവരുടെ സാമീപ്യമില്ലാതെ വിദേശങ്ങളില്‍ കഴിഞ്ഞുകൂടുന്ന അനേകം ദമ്പതിമാരെ സംബന്ധിച്ചിടത്തോളം ഇത്തരം സന്ദര്‍ഭങ്ങള്‍ ഏറെ വേദനാജകവും ഉത്കണ്ഠാജനകവുമാണ്. സഹായിക്കാന്‍ ആരുമില്ലാത്ത അവസ്ഥ. അതുപോലെ ഡോക്ടേഴ്‌സിനെ ചെന്നു കാണാനുള്ള വിപരീതസാഹചര്യങ്ങള്‍. അവര്‍ നേരിടുന്ന പ്രശ്‌നം പലതാണ്.

ഈ അവസരത്തില്‍ സുഖപ്രസവത്തിന് വേണ്ടി ദമ്പതികള്‍ പ്രാര്‍ത്ഥിക്കേണ്ട ഒരു തിരുവചനം ഇതാ:

പ്രസവ വേദന തുടങ്ങിയപ്പോഴേ സീയോന്‍ പുത്രരെ പ്രസവിച്ചു. കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാന്‍ പ്രസവത്തോളം എത്തിച്ചിട്ട് പ്രസവം ഉണ്ടാവാതിരിക്കുമോ. ജന്മം നല്കുന്ന ഞാന്‍ ഗര്‍ഭപാത്രം അടച്ചുകളയുമോ( ഏശയ്യ 66:8)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.