വൈദികര്‍ ഈ ലോകത്തില്‍ ചെയ്യുന്നത് ദൈവം ഉന്നതത്തില്‍ സ്ഥിരീകരിക്കുന്നുവെന്ന് അറിയാമോ?

പുരോഹിതരുടെ ചെയ്തികള്‍ സാമാന്യമര്യാദയുടെ അതിരുകള്‍ ഭേദിച്ചു മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. വൈദികരോടുള്ള ബഹുമാനവുംസ്‌നേഹവും ചിലരിലെങ്കിലും കുറഞ്ഞുപോയിട്ടുമുണ്ട്.

എന്നാല്‍ വ്യക്തികളെ നോക്കി പൗരോഹിത്യത്തെ നാം അപമാനിക്കരുത്. പൗരോഹിത്യം ശ്രേഷ്ഠമായ ഒരു വിളിയാണ്. ദൗത്യമാണ്. ആ വിളിയെക്കുറിച്ച് മനസ്സിലാക്കിയിട്ടില്ലാത്തവരാണ് പൗരോഹിത്യത്തിന്റെ വില നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. മാലാഖമാര്‍ക്കോ പ്രധാനദൂതന്മാര്‍ക്കോ നല്‍കപ്പെട്ടിട്ടില്ലാത്ത അധികാരം ദൈവംവൈദികര്‍ക്ക് കൊടുത്തിട്ടുണ്ട്. എന്നാണ് വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം പറയുന്നത്.

അതുകൊണ്ടുതന്നെ വൈദികര്‍ ഈ ലോകത്തില്‍ ചെയ്യുന്നത് ദൈവം ഉ്ന്നതത്തില്‍ സ്ഥിരീകരിക്കുന്നുണ്ട്.
എല്ലാവൈദികരും തങ്ങളുടെ വിളിയുടെ മഹത്വമറിഞ്ഞ് ജീവിക്കട്ടെ. വൈദികന്റെ ജീവിതം തെരുവില്‍ മുദ്രാവാക്യം വിളിക്കാനുള്ളതല്ല അള്‍ത്താരയില്‍ യാഗബലിയായി തീരാനുള്ളതാണെന്ന ഉറച്ച ബോധ്യം അവര്‍ക്ക് കിട്ടട്ടെ. അതിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.