ദീര്‍ഘായുസും സമൃദ്ധമായ ഐശ്വര്യവും വേണോ?

ദീര്‍ഘായുസും സമൃദ്ധമായ ഐശ്വര്യവും ലഭിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? എന്നാല്‍ അത് സ്വന്തമാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് പലര്‍ക്കും അറിയില്ല്. അതിനുള്ള മാര്‍ഗ്ഗം തിരുവചനം നമുക്ക് വെളിപെടുത്തിത്തരുന്നത് ഇപ്രകാരമാണ്.

മകനേ എന്റെ ഉപദേശം വിസ്മരിക്കരുത്, നിന്റെ ഹൃദയം എന്റെ കല്‍പ്പനകള്‍ പാലിക്കട്ടെ. അവ നിനക്ക് ദീര്‍ഘായുസും സമൃദ്ധമായി ഐശ്വര്യവും നല്കും.
( സുഭാഷിതങ്ങള്‍ 3:1-2)

അതെ ദൈവത്തിന്റെ ഉപദേശം വിസ്മരിക്കാതിരിക്കുക. അവിടുത്തെ കല്പനകള്‍ നമ്മുടെ ഹൃദയത്തില്‍ എപ്പോഴും ഉണ്ടായിരിക്കുക അപ്പോള്‍ നമ്മള്‍ ദീര്‍ഘായുസികളും സമൃ്ദ്ധമായ ഐശ്വര്യത്തിന്റെ ഉടമകളും ആയിത്തീരും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.