മറ്റുള്ളവര്‍ ഉപദ്രവിക്കുമെന്ന പേടിയിലാണോ? ഈ സങ്കീര്‍ത്തനങ്ങള്‍ ചൊല്ലി പ്രാര്‍ത്ഥിക്കൂ

നാം ഏറ്റവും അധികം ഭയക്കുന്നത് അകാരണമായ കുറ്റാരോപണങ്ങളാണ്. മനസ്സില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങള്‍ നമുക്കെതിരെ നിരത്തുന്നവര്‍.. ആത്മാര്‍ത്ഥത തിരിച്ചറിയാതെ പോകുന്നവര്‍.. അതുപോലെ മറ്റുള്ളവര്‍ നമ്മെ ഏതെങ്കിലും തരത്തില്‍ ആക്രമിക്കുമോയെന്നോ ഉപദ്രവിക്കുമെന്നോ ഉളള ഭയവും വല്ലാത്ത അസ്വസ്ഥതയാണ് സമ്മാനിക്കുന്നത്.

ഇങ്ങനെ പലതരം അസ്വസ്ഥതകളിലും വേദനകളിലും ആശങ്കകളിലും കഴിയുന്നവര്‍ക്ക് ആശ്വാസകരമായ ദൈവവചനമാണ് സങ്കീര്‍ത്തനങ്ങള്‍ 27 :2 അതില്‍ ഇപ്രകാരം നാം വായിക്കുന്നു.

എതിരാളികളും ശത്രുക്കളുമായ ദുര്‍വൃത്തര്‍ ദുരാരോപണങ്ങളുമായി എന്നെ ആക്രമിക്കുമ്പോള്‍ അവര്‍തന്നെ കാലിടറി വീഴും. ഒരു സൈന്യം തന്നെ എനിക്കെതിരെ പാളയമടിച്ചാലും എന്റെ ഹൃദയം ഭയം അറിയുകയില്ല. എനിക്കെതിരെ യുദ്ധമുണ്ടായാലും ഞാന്‍ ആത്മധൈര്യം വെടിയുകയില്ല.
ഈ വചനം നമുക്ക് കരുത്തും ആശ്വാസവും ധൈര്യവുമായി ത്തീരട്ടെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.