തഴക്കദോഷങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹമുണ്ടോ, ഈ തിരുവചനം പറഞ്ഞ് പ്രാര്‍ത്ഥിക്കൂ

ആവര്‍ത്തനം കൊണ്ട് വ്യക്തിജീവിതത്തില്‍ മുദ്രപതിപ്പിക്കുകയാണ് പല പാപങ്ങളും. തഴക്കദോഷങ്ങള്‍ എ്ന്നാണ് അവ അറിയപ്പെടുന്നത്. തഴക്കദോഷങ്ങളില്‍ നിന്ന് പുറത്തുകടക്കുക അത്ര എളുപ്പമല്ല. തഴക്കദോഷങ്ങളില്‍ പെട്ടുപോകുക എളുപ്പമാണ് താനും.

ഇത്തരമൊരു സാഹചര്യത്തില്‍ സ്വന്തം കഴിവുകൊണ്ടോ പ്രയത്‌നം കൊണ്ടോ മാത്രം തഴക്കദോഷങ്ങളില്‍ നിന്ന് പുറത്തുകടക്കാനാവില്ല. ദൈവത്തിന്റെ അപരിമേയമായ കൃപയും കാരുണ്യവും ഇത്തരം ശീലങ്ങളില്‍ നിന്ന ്പുറത്തുകടക്കാന്‍ നമുക്ക് ആവശ്യമാണ്.ഇതിന് വചനത്തോളം സഹായിക്കുന്ന മറ്റൊന്നില്ല.

1 കോറി 10: 13 ഇക്കാര്യത്തില്‍ ഏറെ സഹായകരമാണ്.

മനുഷ്യസാധാരണമല്ലാത്ത ഒരു പ്രലോഭനവും നിങ്ങള്‍ക്ക് നേരിട്ടിട്ടില്ല. ദൈവം വിശ്വസ്തനാണ്. നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനങ്ങള്‍ ഉണ്ടാകാന്‍ അവിടുന്ന് അനുവദിക്കുകയില്ല. പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ അതിജീവിക്കാന്‍ വേണ്ടശക്തി അവിടുന്ന് നിങ്ങള്‍ക്ക് നല്കും.

ഈ വചനത്തിന്റെ ശക്തിയാല്‍ നമ്മുടെ തഴക്കദോഷങ്ങളെ സമര്‍പ്പിച്ച് അതില്‍ നിന്ന്പുറത്തുകടക്കാനുള്ള കൃപയ്ക്കുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.