പാപങ്ങളെയോര്‍ത്ത് യഥാര്‍ത്ഥ അനുതാപമുണ്ടോ, എങ്കില്‍ ഈ പ്രാര്‍ത്ഥന ചൊല്ലൂ…

പാപം ചെയ്യാത്തവരായി ആരെങ്കിലുമുണ്ടോ? ഇല്ല എന്നുതന്നെയാണ് സത്യസന്ധമായ ഉത്തരം. ചെറുതും വലുതുമായ എത്രയോ പാപങ്ങള്‍. എന്നാല്‍ ആ പാപങ്ങളെ പ്രതി നമുക്ക് എപ്പോഴെങ്കിലും ആത്മാര്‍ത്ഥമായ മനസ്താപം അനുഭവപ്പെട്ടിട്ടുണ്ടോ? പാപങ്ങളേറ്റുപറയാനുളള സന്നദ്ധത ഉണ്ടായിട്ടുണ്ടോ. പാപങ്ങളെ പ്രതി ദൈവത്തോട് മാപ്പ് ചോദിക്കാനുള്ള മനസ്സുണ്ടായിട്ടുണ്ടോ?

സങ്കീര്‍ത്തനങ്ങള്‍ 51 ല്‍ ഇത്തരമൊരു അവസ്ഥയെക്കുറിച്ച് നാം വായിക്കുന്നുണ്ട്. ഹൃദ്രയദ്രവീകരണക്ഷമമായ ആ വരികളുടെ ഏതാനും ഭാഗങ്ങളാണ് ചുവടെ കൊടുക്കുന്നത്. ഇത് നമ്മുടെയും ഏറ്റുപറച്ചിലും കണ്ണീരും വിലാപവുമാകട്ടെ.

ദൈവമേ അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോട് ദയ തോന്നണമേ. അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങള്‍ മായ്ച്ചുകളയണമേ. എന്റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ. എന്റെ പാപത്തില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ. എന്റെ അതിക്രമങ്ങള്‍ ഞാനറിയുന്നു. എന്റെ പാപം എപ്പോഴും എന്റെ കണ്‍മുമ്പിലുണ്ട്. അങ്ങേക്കെതിരെയാ അങ്ങേക്ക് മാത്രമെതിരായി ഞാന്‍ പാപം ചെയ്തു. അങ്ങയുടെ മുമ്പില്‍ ഞാന്‍ തിന്മപ്രവര്‍ത്തിച്ചു. അതുകൊണ്ട അങ്ങയുടെ വിധിനിര്‍ണ്ണയത്തില്‍ അങ്ങ് നീതിയുക്തനാണ്. ….. എന്റെ പാപങ്ങളില്‍ നിന്ന് മുഖം മറയ്ക്കണമേ. എന്റെഅകൃത്യങ്ങള്‍ മായിച്ചുകളയണമേ.

ദൈവമേ നിര്‍മ്മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ. അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്ഷേപിക്കണമേ. അങ്ങയുടെ സന്നിധിയില്‍നിന്ന് എന്നെ തള്ളിക്കളയരുതേ. അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്ന് എടുത്തുകളയരുതേ..മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.