പിതാവിനെ ബഹുമാനിക്കൂ, നിന്റെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കും

മാതാപിതാക്കന്മാരെ ബഹുമാനിക്കണം എന്നത് ദൈവകല്പനയുടെ ഭാഗമാണ്. ഇപ്രകാരം ചെയ്യുന്നവരെ ദൈവം അനുഗ്രഹിക്കുമെന്നും വചനം വ്യക്തമാക്കുന്നുണ്ട്. പ്രഭാഷകന്റെ പുസ്തകത്തിലാണ് ഇതുസംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശമുള്ളത്.

മക്കള്‍ പിതാവിനെ ബഹുമാനിക്കണമെന്ന് കര്‍ത്താവ് ആഗ്രഹിക്കുന്നു. അവിടുന്ന് പുത്രന്മാരുടെ മേല്‍ അമ്മയ്ക്കുള്ള അവകാശം ഉറപ്പിച്ചിരിക്കുന്നുവെന്ന് പ്രഭാഷകന്‍ 3:2 പറയുന്നു.

പിതാവിനെ ബഹുമാനിക്കുന്നവന്‍ തന്റെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യുന്നു. അമ്മയെ മഹത്വപ്പെടുത്തുന്നവന്‍ നിക്ഷേപം കൂട്ടിവയ്ക്കുന്നു. പിതാവിനെ ബഹുമാനിക്കുന്നവനെ അവന്റെ മക്കള്‍ സന്തോഷിപ്പിക്കും. അവന്റെ പ്രാര്‍ത്ഥന കര്‍ത്താവ് കേള്‍ക്കും( പ്രഭാഷകന്‍ 3:3-5)

മാതാപിതാക്കന്മാര്‍ കറിവേപ്പില പോലെ വലിച്ചെറിയപ്പെടുന്ന ഇക്കാലത്ത് ഈ തിരുവചനം അനുസരിച്ച് പ്രവര്‍ത്തിക്കാനും ജീവിക്കാനും അതുവഴി അനുഗ്രഹംപ്രാപിക്കാനും നമുക്ക് ശ്രമിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.