വിശ്രമവും നിദ്രയും നമുക്കാവശ്യമാണെന്ന് ബൈബിള്‍ പറയുന്നു

നിരന്തരമായ അദ്ധ്വാനവും വിശ്രമരഹിതമായ ജീവിതവും ക്രിസ്തീയമല്ല. ഒരുപാട് അദ്ധ്വാനിച്ചും വിശ്രമിക്കാതെയും പണംസമ്പാദിക്കാന്‍ ശ്രമിക്കുന്നവര്‍ ഇക്കാര്യം കൃത്യമായും മനസ്സിലാക്കേണ്ടതുണ്ട്. ജോലിക്ക് ശേഷം വിശ്രമം. അക്കാര്യത്തില്‍ ദൈവം തന്നെയാണ് നമുക്ക് മാതൃകയായിരിക്കുന്നത്.
ഉല്പത്തി 2:2-3 ഇക്കാര്യമാണ് വ്യക്തമാക്കുന്നത്

ദൈവം തന്റെ ജോലി ഏഴാം ദിവസം പൂര്‍ത്തിയാക്കി. താന്‍ തുടങ്ങിയ പ്രവൃത്തിയില്‍ നിന്ന് വിരമിച്ച്,. ഏഴാം ദിവസം അവിടുന്ന് വിശ്രമിച്ചു. സൃ്ഷ്ടികര്‍മ്മം പൂര്‍ത്തിയാക്കി തന്റെ പ്രവൃത്തികളില്‍ നിന്ന് വിരമിച്ച് വിശ്രമിച്ച ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധമാക്കി.

എപ്പോഴും ജോലി ചെയ്യാനും പണം സമ്പാദിക്കാനും ശ്രമിക്കുന്ന നമുക്ക് ഈ തിരുവചനം ഒരു തിരിച്ചറിവാകട്ടെ. നമുക്ക് ജോലി ചെയ്യാം, അതോടൊപ്പം വിശ്രമിക്കുകയും ചെയ്യാം. ശരീരത്തിന് വിശ്രമം ആവശ്യമാണ്. ശരീരം വിശ്രമിക്കുമ്പോള്‍ മനസ്സ്‌കൂടുതല്‍ ഊര്‍ജ്ജ്വസ്വലമാകും. കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നതിന് അത് ഇടയാക്കുകയും ചെയ്യും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.