പരക്കെ ഇങ്ങനെയൊരു വിശ്വാസമുണ്ട്. കൊന്ത പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഉറങ്ങിപ്പോയാല്‍ നമുക്ക് വേണ്ടി ആ കൊന്ത കാവല്‍മാലാഖ പൂര്‍ത്തിയാക്കുമെന്ന്.
കാവല്‍ മാലാഖയെക്കുറിച്ച് നമുക്കറിയാം, നമ്മുടെ ജനനം മുതല്‍ മരണംവരെ കാവല്‍മാലാഖമാര്‍ നമുക്ക് ചുറ്റിനുമുണ്ട്. നമ്മുടെ സംരക്ഷരായി നമ്മെ സാകൂതം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് അവര്‍. ഓരോവിശ്വാസിയുടെയും സമീപത്ത് കാവല്‍മാലാഖയുണ്ട്. നമ്മുടെ നിര്‍ദ്ദേശങ്ങള്‍ക്ക് കാവല്‍മാലാഖമാര്‍ കാത്തുനില്ക്കുന്നുമുണ്ട്.
അതുകൊണ്ട് ജപമാല പ്രാര്‍ത്ഥനയ്ക്കിടയില്‍ നാം ഉറങ്ങിപ്പോയാലും നമുക്ക് വേണ്ടി ആ കൊന്ത പൂര്‍ത്തിയാക്കാന്‍ കാവല്‍മാലാഖമാര്‍ക്ക് കഴിയും. പക്ഷേ ഒന്നുണ്ട്. നാം ഇക്കാര്യത്തിന് വേണ്ടി അവരോട് സഹായം ചോദിക്കണം.
ജപമാല ഭക്തിയും ശക്തിയുമുള്ള പ്രാര്‍ത്ഥനയാണല്ലോ? അത് നമ്മള്‍ സ്‌നേഹത്തോടും വിശ്വാസത്തോടും കൂടിയായിരിക്കണം ചൊല്ലേണ്ടതും. അങ്ങനെ ഭക്തിപൂര്‍വ്വം ചൊല്ലുന്ന ജപമാലയ്ക്കിടയില്‍ ഉറങ്ങിപ്പോയാല്‍ നാം തുടക്കത്തില്‍ തന്നെ മാലാഖയുടെ സഹായം ചോദിച്ചാല്‍ നമുക്ക് വേണ്ടി മാലാഖ കൊന്ത പൂര്‍ത്തിയാക്കിക്കോളും.
അതുകൊണ്ട് ഇനിമുതല്‍ കൊന്ത ചൊല്ലാന്‍ തുടങ്ങുമ്പോള്‍ നമ്മുടെ ശാരീരിക ബലഹീനതകള്‍ പരിഹരിക്കാനും കൊന്തപൂര്‍ത്തിയാക്കാന്‍ സഹായം ചോദിച്ചും കാവല്‍മാലാഖയെ അരികിലേക്ക് ക്ഷണിക്കുക. ഉറങ്ങിപ്പോയാലും സാരമില്ല കാവല്‍മാലാഖ ആ കൊന്ത നമുക്കു വേണ്ടി ദൈവപിതാവിന് സമര്‍പ്പിച്ചുകൊള്ളും.