ദുര്‍ബലരാണെന്ന് തോന്നുന്നുവോ, തിരുഹൃദയത്തില്‍ അഭയം തേടൂ, ഇങ്ങനെ പ്രാര്‍ത്ഥിക്കുകയും ചെയ്യാം

ശാരീരികമായും മാനസികമായും ആത്മീയമായും ദുര്‍ബലരായി തോന്നാത്ത വ്യക്തികളാരുമില്ല. മനസ്സ് തളര്‍ന്നാല്‍ ശരീരം തളരുന്നത് സ്വഭാവികമാണ്. ഈ സമയങ്ങളില്‍ പ്രാര്‍ത്ഥിക്കാന്‍ പോലും നമുക്ക കഴിയാറില്ല.

ഇങ്ങനെ ശരീരം, മനസ്സ്, ആത്മാവ് മൂന്നും ദുര്‍ബലമായി മാറുന്ന സന്ദര്‍ഭങ്ങളില്‍ നമുക്ക് അഭയം തേടാവുന്ന ഉത്തമ സ്ഥാനമാണ് ഈശോയുടെ തിരുഹൃദയം. ഈശോയുടെ തിരുഹൃദയം നമ്മെ എപ്പോഴും ഏത് അവസ്ഥയിലും സ്വീകരിക്കാന്‍ കഴിയുന്ന ഒന്നാണ്. ഏതൊരാള്‍ക്കും അവിടെ അഭയമുണ്ട്. അതുകൊണ്ട് ദൗര്‍ബല്യങ്ങളുടെ നിമിഷങ്ങളില്‍ നാം ഈശോയുടെ തിരുഹൃദയത്തില്‍ അഭയം തേടുക. അവിടുത്തെ കാരുണ്യം യാചിക്കുക.

ഈശോയേ, അകാരണമായി തെറ്റിദ്ധരിക്കപ്പെടുകയും നന്മ ചെയ്തിട്ടും തിന്മ പ്രതിഫലമായി കിട്ടുകയും ചെയ്യന്ന എന്റെ ജീവിതത്തിലെ ശോച്യാവസ്ഥയെ അങ്ങ് കാണണമേ. ഇത്തരം പ്രതികൂലങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മാനുഷികമായി അവയെ അതിജീവിക്കാന്‍ എനിക്ക് കഴിയുന്നില്ല.

എന്റെ ദയനീയാവസ്ഥ അങ്ങ് കാണണമേ.എന്നോട് കരുണ തോന്നണമേ. അങ്ങേ തിരുഹൃദയത്തില്‍ എന്നെ ചേര്‍ത്തുവയ്ക്കണമേ. സഹിക്കാനുള്ള ശക്തി എനിക്ക് നല്കണമേ. പൊറുക്കാനുള്ള ശക്തി എനിക്ക് നല്കണമേ.

എന്റെ ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും ബലഹീനതകളെ അങ്ങ് എനിക്ക് പരിഹരിച്ചുതരണമേ. എന്റെ ഈശോയുടെ തിരുഹൃദയമേ എന്നെ കാത്തുകൊള്ളണമേ..മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.