നമ്മള്‍ ചെയ്യുന്നതില്‍ സാത്താന് ഏറ്റവും അനിഷ്ടകരമായ രണ്ടു കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

കൂദാശകളിലുള്ള ക്രിസ്തുസാന്നിധ്യത്തെക്കുറിച്ച് നമുക്കെല്ലാം അറിയാം. നമ്മളില്‍ ഭൂരിപക്ഷവും അതില്‍ വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. അപൂര്‍വ്വം ചിലര്‍ അതില്‍ വിശ്വസിക്കുന്നില്ലെന്നും പറയേണ്ടിയിരിക്കുന്നു.

അതെന്തായാലും കൂദാശകളില്‍ വിശ്വസിക്കുന്ന നമ്മെക്കാള്‍ കൂദാശകളില്‍ ശക്തിയുണ്ട് എന്ന് വിശ്വസിക്കുന്നവനാണ് സാത്താന്‍. അതുകൊണ്ടാണ് കൗദാശികജീവിതം നയിക്കുന്നവരെ സാത്താന്‍ ഭയക്കുന്നത്. നമ്മള്‍ മറ്റെന്തെല്ലാ ഭക്തകൃത്യങ്ങള്‍ അനുഷ്ഠിച്ചാലും അതിനെക്കാളെല്ലാം സാത്താന്‍വെറുക്കുന്നതും ഭയക്കുന്നതുമായ രണ്ട് കാര്യങ്ങളുണ്ട്. വിശുദ്ധകുമ്പസാരവും വിശുദ്ധ കുര്‍ബാനയും. ഇത് രണ്ടും സാത്താന് ഇ്ഷ്ടമില്ല. സാത്താനെ പരാജയപ്പെടുത്തുന്നവയാണ് ഇവ. വിശുദ്ധ കുമ്പസാരത്തിലൂടെ നാം ദിവസം തോറും വിശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

വിശുദ്ധിയില്‍ വളരാനും ജീവിക്കാനുമുളള എളുപ്പമാര്‍ഗ്ഗമാണ് വിശുദ്ധകുമ്പസാരം. പാപങ്ങളില്‍ നിന്ന് അകന്നു ജീവിക്കുന്നത് സാത്താന് ഇഷ്ടമുള്ള കാര്യമല്ലല്ലോ. അതുപോലെ വിശുദ്ധ കുര്‍ബാനയിലൂടെ യേശു നമ്മുടെ ഉള്ളില്‍ പ്രവേശിക്കുന്നു. അവിടുന്ന് നമ്മില്‍ ജീവിക്കുന്നു. ഇതും സാത്താന് ഇഷ്ടമുള്ള കാര്യമല്ല.

അതുകൊണ്ട് വിശുദ്ധകുമ്പസാരത്തില്‍ നിന്നും വിശുദ്ധ കുര്‍ബാനയില്‍ നിന്നും നമ്മെ അകറ്റിക്കൊണ്ടുപോകാനാണ് സാത്താന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.അവനെ പരാജയപ്പെടുത്താന്‍ തോല്പിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം ദിവസവും വിശുദ്ധ കുര്‍ബാന സ്വീകരിക്കുക .വിശുദ്ധ കുമ്പസാരം നടത്തുക.

സാത്താന്‍ നശിക്കട്ടെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.