‘നരകദൃശ്യം എന്നെ മാനസാന്തരപ്പെടുത്തി’ മുന്‍ സാത്താനിസ്റ്റ് ഇപ്പോള്‍ സുവിശേഷപ്രഘോഷകന്‍

ദൈവത്തെ മറന്നുജീവിച്ച 35 വര്‍ഷങ്ങള്‍ ജോണ്‍ റാമെയെറസിന്റെ ജീവിതത്തിലുണ്ടായിരുന്നു. ആ വര്‍ഷങ്ങളത്രയും അദ്ദേഹം സാത്താന്‍ ആരാധകനുമായിരുന്നു. ആഭിചാരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 22 വര്‍ഷങ്ങള്‍ക്കു മുമ്പത്തെ ഒരു ദൈവികാനുഭവം അദ്ദേഹത്തെ മാനസാന്തരപ്പെടുത്തുകയായിരുന്നു.

1999 ലെ ഒരു വൈകുന്നേരമായിരുന്നു അത് സംഭവിച്ചത്. ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പ്പെട്ട ഒരു അനുഭവമാണ് ദൈവം അദ്ദേഹത്തിന് സമ്മാനിച്ചത്. നരകത്തിലേക്കാണ് താന്‍ അതിവേഗം സഞ്ചരിക്കുന്നതെന്ന് ജോണിന് മനസ്സിലായി. അതിവേഗതയുളള ഒരു ട്രെയിനില്‍ സഞ്ചരിക്കുന്നതുപോലെയായിരുന്നു അത്.

ആ ട്രെയിനില്‍ തന്നെപോലെ വേറെയും ആളുകളുണ്ടെന്ന് ജോണിന് മനസ്സിലായി. പ്‌ക്ഷേ ആരുടെയും മുഖം വ്യക്തമായിരുന്നില്ല. ഭൂമിയില്‍ ഒരു വാഹനത്തിനും ഇല്ലാത്ത വേഗതയായിരുന്നു ആ ട്രെയിന്. അത് അതിവേഗത്തില്‍ ചെന്നപ്പോള്‍ നരകത്തിന്റെ വാതിലുകള്‍ തുറക്കപ്പെട്ടു. പെട്ടെന്ന് തന്നെ താന്‍ താഴേയ്ക്കു പതിക്കുന്നതായ ഒരു അനുഭവം ജോണിനുണ്ടായി. ആ സമയം ദൈവം തന്നോട് സംസാരിക്കുന്നത് ജോണ്‍ കേട്ടു.

്‌ട്രെയിനിലുണ്ടായിരുന്ന വ്യക്തികളാരും പശ്ചാത്തപിക്കാന്‍ പോകുന്നില്ലെന്നായിരുന്നു ദൈവത്തിന്റെ വാക്കുകള്‍. അവരെ നരകം കാത്തിരിക്കുന്നു. ഈ അനുഭവം തന്റെ ജീവിതത്തെ അടിമുറി മാറ്റിമറിച്ചു. പൗലോസ് ശ്ലീഹായ്ക്ക് സംഭവിച്ചതുപോലെയുള്ള മാനസാന്തരമായിരുന്നു തന്റേത്.

ഇന്ന് സുവിശേഷപ്രഘോഷണത്തിലൂടെ ആത്മാക്കളെ തേടിയുള്ള യാത്രയിലാണ് ഇദ്ദേഹം. എട്ടാം വയസു മുതല്ക്കാണ് സാത്താന്‍ ആരാധന ജോണിന്റെ ജീവിതത്തില്‍ ആരംഭിച്ചത് ആത്മാവിനെ സാത്താന് കൊടുത്ത് അത്തരം ആരാധനകളില്‍ അയാള്‍ അന്ന് ആവേശത്തോടെ മുഴുകി. എന്നാല്‍ നരകദര്‍ശനം അയാളെ ആത്മാവിന്റെ തീരങ്ങളിലേക്ക് നയിച്ചു. ഇന്ന് ക്രിസ്തുവിനോടുളള സ്‌നേഹത്താല്‍ അയാള്‍ എരിയുന്നു.

ഞാന്‍ ഇന്ന് ക്രിസ്തുവില്‍ സ്വതന്ത്രനാണ്. ക്രിസ്തുവാണ് എന്റെ ലക്ഷ്യമെന്നും വിധിയെന്നും ഞാന്‍ തിരി്ച്ചറിയുന്നു. ജോണ്‍ പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.