തിരഞ്ഞെടുത്തതുകൊണ്ട് ദൈവം ഒരിക്കലും നമ്മെ ഉപേക്ഷിക്കുകയില്ല. സംശയമുണ്ടോ?

ദൈവത്തിന്റെ വാക്കില്‍ സംശയമുണ്ടോ. മനുഷ്യര്‍ പലപ്പോഴും വാക്ക് മാറുന്നവരാണ്. കാര്യസാധ്യത്തിനും റിസ്‌ക്കുകള്‍ ഏറ്റെടുക്കാതിരിക്കാനും ഒരാളെ സഹായിക്കേണ്ട ആവശ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനും എല്ലാം അവര്‍ ആവശ്യാനുസരണവും സന്ദര്‍ഭോചിതവുമായി വാക്കുകള്‍ മാറിക്കൊണ്ടിരിക്കും. എന്നാല്‍ ദൈവം അങ്ങനെയല്ല.
ഏശയ്യാ 41: 9 നല്കുന്ന ഉറപ്പ് അതാണ്.

നീ എന്റെ ദാസനാണ്. ഞാന്‍ നിന്നെ തിരഞ്ഞെടുത്തു ഇനി ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്നു പറഞ്ഞുകൊണ്ട് ഭൂമിയുടെ അതിര്‍ത്തികളില്‍ നിന്ന് ഞാന്‍ നിന്നെ തിരഞ്ഞെടുത്തു. വിദൂരദിക്കുകളില്‍ നിന്ന് ഞാന്‍ നിന്നെ വിളിച്ചു.

ഈ വാക്ക് ദൈവം നമ്മെ ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്നതിന്റ തെളിവാണ്. നാം ഓരോരുത്തരോടും ദൈവം പറയുന്ന വാക്കാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.