അസൂയയും സ്വാര്‍ത്ഥതയും പൈശാചികമാണോ?

ഇത്തിരിയൊക്കെ അസൂയ ഇല്ലാത്തവര്‍ ആരെങ്കിലുമുണ്ടാവുമോ.. അതുപോലെ സ്വാര്‍ത്ഥത ഇല്ലാത്തവരായും? ഒരേപോലെ കഴിഞ്ഞവരില്‍ ഒരാള്‍ ഉയര്‍ന്നുപോകുമ്പോള്‍,കൂട്ടുകാരില്‍ ഒരാള്‍ക്ക് പഠിച്ചിറങ്ങിയപ്പോഴേ ജോലികിട്ടിയപ്പോള്‍, സഹപ്രവര്‍ത്തകന് പ്രമോഷന്‍ കിട്ടിയപ്പോള്‍, കൂടപ്പിറപ്പിന് നല്ല വീടുണ്ടായപ്പോള്‍ അപ്പോഴൊക്കെ അസൂയ തോന്നുന്നവര്‍ ധാരാളം. അതുപോലെ എല്ലാം എനിക്കു മതി എന്ന ചിന്ത കൊണ്ടുനടക്കുന്നവരും ധാരാളം. മറ്റുള്ളവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്താല്‍ തന്നെ അത് പോലും സ്വാര്‍ത്ഥവിചാരത്തോടെ ചെയ്യുന്നവരുമുണ്ട്. അതുവഴി തനിക്കെന്തെങ്കിലും നേട്ടമുണ്ടാകുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. വെറും സ്വഭാവിക പ്രവണതയായി അസൂയയെയും സ്വാര്‍ത്ഥതയെും കാണരുത്. അത് പൈശാചികമാണെന്നാണ് തിരുവചനം പറയുന്നത്.

എന്നാല്‍ നിങ്ങള്‍ക്ക് കടുത്ത അസൂയയും ഹൃദയത്തില്‍ സ്വാര്‍ത്ഥതയും ഉണ്ടാകുമ്പോള്‍ ആത്മപ്രശംസ ചെയ്യുകയോ സത്യത്തിന് വിരുദ്ധമായി വ്യാജം പറയുകയോ അരുത്. ഈ ജ്ഞാനം ഉന്നതത്തില്‍ നിന്നുളളതല്ല മറിച്ച് ഭൗമികവും സ്വാര്‍ത്ഥപരവും പൈശാചികവുമാണ്. എവിടെ അസൂയയും സ്വാര്‍ത്ഥമോഹവും ഉണ്ടോ അവിടെ ക്രമക്കേടും എല്ലാ ദുഷ്‌ക്കര്‍മ്മങ്ങളും ഉണ്ട്.( യാക്കോബ് 3: 14-16)

അതുകൊണ്ട് നമുക്ക് ഇത്തരം പൈശാചികപ്രവണതകളില്‍ നിന്ന് ഒഴിഞ്ഞുനില്ക്കാന്‍ ശ്രമിക്കാം. ദൈവമേ എന്റെ മനസ്സിനെ സ്വാര്‍ത്ഥതയില്‍ നിന്നും അസൂയയില്‍ നിന്നുംമോചിപ്പിക്കണമേ. മറ്റൊരാള്‍ ഉയര്‍ച്ച പ്രാപിക്കുമ്പോള്‍ മനസ്സില്‍ തോന്നുന്ന എല്ലാവിധ അസ്വസ്ഥതകളും ഇല്ലാതാക്കണമേ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.