രോഗാവസ്ഥയില്‍ ചിലരെ ദൈവം നിലനിര്‍ത്തുന്നതിന്റെ രഹസ്യം ഇതാ..

നമ്മുടെയോ അല്ലെങ്കില്‍ പ്രിയപ്പെട്ടവരുടെയോ രോഗസൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുന്നവരാണ് എല്ലാവരും. നേര്‍ച്ചകാഴ്ചകളും ത്യാഗങ്ങളുംഎല്ലാം ഇതിനായി സമര്‍പ്പിക്കുകയും ചെയ്യും. എന്നിട്ടും രോഗം ഭേദമാകാറില്ല. ഇത് വലിയൊരു ആശയക്കുഴപ്പത്തിലേക്കും പ്രാര്‍ത്ഥനയിലുള്ള വിശ്വാസമില്ലായ്മയിലേക്കും നമ്മെ എത്തിക്കാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ?പ്രാര്‍ത്ഥിച്ചിട്ട് കാര്യമില്ലേ? ഇത്തരം സംശയങ്ങള്‍ക്കെല്ലാം യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തില്‍ യേശു വ്യക്തമായമറുപടി നല്കുന്നുണ്ട്.

ആ മറുപടി ഇങ്ങനെയാണ്.:

ഹൃദയശുദ്ധിയുള്ള ഒരുവനെ കാണുന്ന ദൈവത്തിനറിയാം അവന്റെ അനാരോഗ്യം ഒരു പ്രശ്‌നമേയല്ലെന്ന്. ഒരുപക്ഷേ ഈ ബലക്ഷയം എടുത്തുമാറ്റിയാല്‍ അത് അവന്റെ ഹൃദയനൈര്‍മ്മല്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ചിലരെ സംബന്ധിച്ചിടത്തോളം ബലഹീനതയാണ് അവരെ ദൈവത്തോട് അടുപ്പിക്കുന്ന ഘടകം. മറ്റ് ചില അവസരങ്ങളില്‍ ദൈവം രോഗാവസ്ഥയില്‍ തന്നെ തുടരുവാന്‍ ചിലരെ അനുവദിക്കുന്നത് അത് മറ്റുള്ളവര്‍ക്ക്‌സ്‌നേഹവും അനുകമ്പയും പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുകയും അങ്ങനെ അവര്‍ ദൈവത്തോട് അടുക്കുവാന്‍ ഇടയാവുകയും ചെയ്യുന്നു എന്നതിനാലാണ്.നമ്മള്‍ ദൈവസ്‌നേഹത്തില്‍ വളരാനായി ദൈവം മനുഷ്യന് നല്കുന്ന കൃപയായും രോഗാവസ്ഥയെ കാണാവുന്നതാണ്.
ഈശോയുടെ ഈ വാക്കുകള്‍ നമ്മുടെയോ മറ്റുള്ളവരുടെയോ രോഗാവസ്ഥകള്‍ക്കുള്ള മറുപടിയായി കാണാം. അതനുസരിച്ച് രോഗാവസ്ഥയെ ഉള്‍ക്കൊള്ളുകയും ദൈവകൃപയില്‍ വളരുകയും ചെയ്യാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.