രോഗീലേപനത്തിന്റെ ഫലങ്ങള്‍ ഏതൊക്കെയാണെന്നറിയാമോ?

രോഗീലേപനം എന്ന വാക്ക് നമുക്ക് പരിചിതമാണ്. യേശു രോഗീലേപനം എ്ന്ന കൂദാശ സ്ഥാപിച്ചത് ത്‌ന്റെ സൗഖ്യശുശ്രൂഷ തന്റെ പുനരാഗമനം വരെ തുടരാനായിരുന്നു. പരിശുദ്ധാത്മാവിന്റെ ശക്തിയാലാണ് സഭ ഇത് സാധിക്കുന്നത്. ഇനി നമുക്ക് രോഗീലേപനം എന്ന കൂദാശ വഴി ലഭിക്കുന്ന ഫലങ്ങളെക്കുറിച്ച് മനസ്സിലാക്കാം.

  • പരിശുദ്ധാത്മാവിന്റെ ദാനം
  • ക്രിസ്തുവിന്റെ പീഡാസഹനത്തോടുള്ള ഐക്യം
  • നിത്യമായയാത്രയ്ക്കുള്ള ഒരുക്കം
    *ദിവ്യകാരുണ്യം

പുരോഹിതന്‍ രോഗിയുടെ മേല്‍ കൈകള്‍ വച്ച് പ്രാര്‍ത്്ഥിക്കുന്നതിലൂടെയും തൈലം കൊണ്ട് അഭിഷേകം ചെയ്യുന്നതിലൂടെയും പ്രത്യേകമായ റൂഹാക്ഷണം രോഗിയുടെ മേല്‍ ഉണ്ടാകുന്നു.

രോഗീലേപനം എന്ന കൂദാശ സ്വീകരിക്കുകവഴി ക്രിസ്തുവിന്റെ പീഡാസഹനങ്ങളില്‍ പങ്കുകാരാകാനുള്ള ക്ഷണം കിട്ടുന്നു

മാനസാന്തരപ്പെടാനും പാപങ്ങളെയോര്‍ത്ത് പശ്ചാത്തപിക്കാനും അവസരം കിട്ടുന്നു.

എന്റെ ശരീരം ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവസാനദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും എന്നാണല്ലോ തിരുവചനം പറയുന്നത്. അങ്ങനെ വിശുദ്ധകുര്‍ബാന സ്വീകരിക്കുന്നതിലൂടെ നിത്യജീവന്‍ ലഭിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.