വിശ്വാസത്തില്‍ വളരണമെന്ന് ആഗ്രഹമുണ്ടോ ഇതാ ഇങ്ങനെ ചെയ്താല്‍ മതി

വിശ്വാസത്തില്‍ വളരണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങള്‍..എങ്കില്‍ ഇതാ വിശ്വാസജീവിതത്തില്‍ ആഴപ്പെടാന്‍ സഹായകരമായ ചില വഴികള്‍ പറയാം

 • എല്ലാ ഞായറാഴ്ചയും ദിവ്യബലിയില്‍ പങ്കെടുക്കുക

 • ഞായറാഴ്ചകളില്‍ വിശുദ്ധബലിക്ക് മുന്‍ഗണന കൊടുക്കുക. സാധിക്കുമെങ്കില്‍ എല്ലാ ദിവസവും കുര്‍ബാനയില്‍ പങ്കെടുക്കുക
  .
 • മാസംതോറുമുള്ള കുമ്പസാരം
 • കുമ്പസാരം ദൈവത്തോട് അടുപ്പിക്കുന്ന വഴിയാണ്. സ്വര്‍ഗ്ഗീയപിതാവിനോട് നാം കുമ്പസാരത്തിലൂടെ അടുത്തുകൊണ്ടിരിക്കുന്നു. അതുകൊണ്ട് മാസം തോറുമുള്ള കുമ്പസാരം മുടക്കാതിരിക്കുക
 • അനുദിന പ്രാര്‍ത്ഥനകള്‍

അനുദിനപ്രാര്‍ത്ഥനകള്‍ക്ക് മുടക്കം വരുത്താതിരിക്കുക. പേഴ്‌സണല്‍ പ്രയര്‍ മുതല്‍ കുടുംബപ്രാര്‍ത്ഥനകള്‍ വരെ ഇതിന്റെ ഭാഗമാണ്.

 • തിരുവചനം വായിക്കുക

എല്ലാ ദിവസവും തിരുവചനം വായിച്ച് ധ്യാനിക്കുക.

 • ദിവസവും ഏതെങ്കിലും ഒരു കാരുണ്യപ്രവൃത്തി ചെയ്യുക

പ്രാര്‍ത്ഥിച്ചാല്‍ മാത്രം പോരാ പ്രവൃത്തിക്കുകയും വേണം. മറ്റുള്ളവരോട് കരുണ കാണിക്കുക. കഴിവതുപോല്‍ സഹായിക്കുക

 • കൊന്ത ചൊല്ലുക

മാതാവിനോടുള്ള ഭക്തിയുണ്ടായിരിക്കുകയും ജപമാല ചൊല്ലുകയും ചെയ്യുക

 • നന്ദി പറയുക
 • ജീവിതത്തില്‍ കിട്ടിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും ദൈവത്തിന് നന്ദി പറയുക.
 • പ്രാര്‍ത്ഥനാകൂട്ടായ്മയുമായി സഹകരിക്കുക

ഇടവകയിലോ സമീപത്തോ ഉള്ള പ്രാര്‍ത്ഥനാക്കൂട്ടായ്മയുമായി അടുത്തബന്ധം പുലര്‍ത്തുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.