ഒരിക്കല്‍ ചെയ്ത തെറ്റ് ആവര്‍ത്തിക്കരുത്… ഈശോ പറയുന്നു

പാപം അഥവാ തെറ്റ് ചെയ്യാത്തവരായി ആരുമുണ്ടാവില്ല. തെറ്റുകള്‍ ആദ്യമായി ചെയ്യുമ്പോള്‍ നമുക്ക് മനസ്താപവും കുറ്റബോധവും തോന്നും. എന്നാല്‍ ആവര്‍ത്തിക്കും തോറും പാപത്തോടുള്ള കുറ്റബോധവും മനസ്താപവും നമ്മുടെ ഉള്ളില്‍ നിന്ന് മാഞ്ഞുപോകും. ആവര്‍ത്തിച്ചുചെയ്യുന്ന ഏതുകാര്യവും യാന്ത്രികമായി പോകും. സ്വഭാവികമായും നമുക്ക് പാപബോധവും നഷ്ടപ്പെടും.

അതുകൊണ്ടാണ് ഈശോ നമ്മോട് ഇങ്ങനെ പറയുന്നത്, യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അനുഭവങ്ങളില്‍ നിന്ന് പഠിക്കുന്നത് വിവേകമാണെന്നും ഒരിക്കല്‍ ചെയ്ത തെറ്റ് ആവര്‍ത്തിക്കരുതെന്നും ഈശോ പറയുന്നു. അതുപോലെ,പാപം ചെയ്യുവാനൊരുങ്ങിയിരിക്കുന്നവരെ ശരിയായ മാര്‍ഗത്തില്‍ നില്ക്കുവാന്‍ സഹായിക്കാതെയും നന്മയുടെ മാര്‍ഗ്ഗത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കാതെയും വഴിമാറിപ്പോവരുതെന്നും ഈശോ ഓര്‍മ്മിപ്പിക്കുന്നു. പാപത്തെ അഭിമുഖീകരിക്കുമ്പോള്‍ ഓടിപ്പോവുകയല്ല അതെപ്രകാരം തടയാം എന്നാണ് ശ്രമിക്കേണ്ടതെന്നും ഈശോ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഈശോയുടെ വാക്കുകള്‍ നമുക്ക് ഹൃദയത്തില്‍ സ്വീകരിക്കാം. ചെയ്ത പാപങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കുകയില്ലെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.