സൊസൈറ്റി ഓഫ് പില്ലാര്‍ സന്യാസസമൂഹത്തിന് 19 നവവൈദികര്‍

ന്യൂഡല്‍ഹി:പില്ലാര്‍ വൈദികര്‍ എന്ന് അറിയപ്പെടുന്ന സൊസൈറ്റി ഓഫ് ദ മിഷനറിസ് ഓഫ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ സന്യാസസമൂഹത്തിന് ഇത് ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും നിമിഷം. ഈ വര്‍ഷം സന്യാസസമൂഹത്തിന് ലഭിച്ചത് പുതിയ 19 വൈദികര്‍.

ഇരുപതുവര്‍ഷമായി ഞാന്‍ സമൂഹത്തില്‍ അംഗമായിട്ട്. എന്നാല്‍ ഒരു വര്‍ഷം തന്നെ 19 പേരെ വൈദികരായി ലഭിച്ചത് ആദ്യത്തെ സംഭവമാണ്.ഫാ.എല്‍വിസ് ഫെര്‍ണാണ്ടസ് പറഞ്ഞു.ഇതില്‍ അഞ്ചു വൈദികര്‍ മാതാപിതാക്കളുടെ ഒറ്റപ്പുത്രന്മാരാണ്. ഇത് ദൈവവിളിയില്‍ വന്ന മാറ്റത്തെയാണ് വ്യക്തമാക്കുന്നത്.

1887 ല്‍ ഫാ.ജോസ് മരിയാനോ ക്ലെമെറ്റെയാണ് പില്ലാര്‍സമൂഹം സ്ഥാപിച്ചത്. 120 കമ്മ്യൂണിറ്റികളിലായി 383 വൈദികര്‍ സന്യാസസമൂഹത്തിനുണ്ട്, ഇന്ത്യയിലും വിദേശത്തുമായി 41 രൂപതകളില്‍ ശുശ്രൂഷ ചെയ്യുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.