മലയാളി വൈദികനെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നു

കാസര്‍കോഡ്: മൈസൂറില്‍ നി്ന്ന് നാട്ടിലേക്ക് വരികയായിരുന്ന മലയാളി വൈദികനെയും ബന്ധുവിനെയും പട്ടാപ്പകല്‍ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നു. മോണ്ട്‌ഫോര്‍ട്ട് സന്യാസസഭാംഗമായ പാലാ രാമപുരം സ്വദേശി ഫാ. ഡൊമനിക് പുളിക്കപ്പടവില്‍, ബന്ധു വെള്ളരിക്കുണ്ട് സ്വദേശി ടോമി ഐസക് എന്നിവരാണ് ആക്രമണത്തിനും കവര്‍ച്ചയ്ക്കും ഇരകളായത്.

മടിക്കേരിക്കും സുള്ള്യക്കുമിടയിലെ വനമേഖലയില്‍ വച്ചാണ് തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനത്തിലെത്തിയ സംഘം ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. നാല്പതിനായിരത്തോളം രൂപ കൈക്കലാക്കിയ സംഘം കാറിന്റെ ഗ്ലാസ് തകര്‍ക്കുകയും സാധനങ്ങള്‍ വലിച്ചുവാരിയിടുകയും ചെയ്തു. വൈദികനെയും ബന്ധുവിനെയും അവരുടെ കാറില്‍ നിന്ന് വലിച്ചിറക്കി മറ്റൊരു വാഹനത്തില്‍ കയറ്റുകയും പിന്നീട് റോഡരികില്‍ ഇറക്കിവിടുകയുമായിരുന്നു

മൈസൂരില്‍ നിന്ന് കാസര്‍കോഡ് ജില്ലയിലെ പെരിയാട്ടടുക്കത്തേക്ക് സ്ഥലം മാറ്റം ലഭിച്ചുവരികയായിരുന്നു ഫാ.ഡൊമനിക്ക്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.