സ്‌പൈ വെനിസ്‌ഡേ എന്ന് കേട്ടിട്ടുണ്ടോ?

വിശുദ്ധവാരത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ദിവസങ്ങളില്‍ ഈ വാരവുമായി ബന്ധപ്പെട്ട് പല ആചരണങ്ങളും നാം നടത്താറുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് യൂദാസ് ക്രിസ്തുവിനെ ഒറ്റുകൊടുത്ത സംഭവം. വിശുദ്ധ മത്തായിയുടെ സുവിശേഷം 26:14-16 ലാണ് ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നത്.

യൂദാസിന്റെ പ്രവൃത്തിയെ ചാരപ്രവൃത്തിയെന്നാണ് മധ്യകാലത്തെക്രൈസ്തവര്‍ വിശേഷിപ്പിച്ചിരുന്നത്. കേവലം ഭൗതികമായ ഒരു നേട്ടത്തിന് വേണ്ടി രഹസ്യം വെളിപെടുത്തുകയോ ഒരു വ്യക്തിയെ രഹസ്യമായി നിരീക്ഷിക്കുകയോ ചെയ്യുന്ന പ്രവൃത്തികളെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ബുധനാഴ്ച മുതല്‍ യൂദാസ് ക്രിസ്തുവിനെ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.മുഖ്യപുരോഹിതര്‍ക്ക് ക്രിസ്തുവിനെ ഒറ്റുകൊടുക്കാന്‍ വേണ്ടിയായിരുന്നു ഇത്. തന്മൂലം പെസഹായ്ക്ക് മുമ്പുള്ള ബുധനാഴ്ചയെ സ്‌പൈ വെനിസ്‌ഡേ എന്നാണ് വിളിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.