ഈശോ വിശുദ്ധ ജെര്‍ത്രൂദിനെ പഠിപ്പിച്ച പ്രാര്‍ത്ഥന ചൊല്ലൂ, ഓരോ ദിവസവും ശുദ്ധീകരണസ്ഥലത്ത് നിന്ന് ആത്മാക്കളെ മോചിപ്പിക്കാം…

മരണം വഴി വേര്‍പിരിഞ്ഞുപോയ ഒരുപാട് പ്രിയപ്പെട്ടവര്‍ നമുക്കെല്ലാവര്‍ക്കുമുണ്ട്. അവരുടെ വിധി എന്താണെന്ന് നമുക്കറിയില്ല. എങ്കിലും ശുദ്ധീകരണസ്ഥലം എന്ന സാധ്യത അവര്‍ക്കെല്ലാമുണ്ടെന്ന് നമുക്ക് കരുതാം.

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് നമ്മുടെ പ്രാര്‍ത്ഥനകള്‍ ആവശ്യമാണ്. അവരുടെ ശുദ്ധീകരണം പൂര്‍ത്തിയായി എത്രയും പെട്ടെന്ന് സ്വര്‍ഗ്ഗം പ്രാപിക്കാന്‍ അവരെ സഹായിക്കുന്നത് നമ്മുടെ പ്രാര്‍ത്ഥനകളാണ്. അത്തരമൊരു പ്രാര്‍ത്ഥന ഈശോ തന്നെ വിശുദ്ധ ജെര്‍ത്രൂദിനെ പഠിപ്പിച്ചിട്ടുണ്ട്. ആ പ്രാര്‍ത്ഥന ഓരോ ദിവസവും ചൊല്ലി നമ്മുക്ക് അനേകം ശുദ്ധീകരണാത്മാക്കളെ സ്വര്‍ഗ്ഗത്തിലേക്ക് കടത്തിവിടാം.

ഇതാ ആ പ്രാര്‍ത്ഥന:

നിത്യപിതാവേ, ഇന്ന് ലോകമാസകലം അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളില്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കപ്പെടുന്ന അങ്ങേ തിരുക്കുമാരന്റെ തിരുരക്തം ശുദ്ധീകരണസ്ഥലത്തെ പരിശുദ്ധാത്മാക്കള്‍ക്കും ലോകത്തിലെ എല്ലാ പാപികള്‍ക്കും സാര്‍വത്രികസഭയിലെയും എന്റെ വീട്ടിലെയും കുടുംബത്തിലെയും പാപികള്‍ക്കു വേണ്ടി ഞാന്‍ കാഴ്ച വച്ചു കൊള്ളുന്നു. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.