ഉറക്കമില്ലായ്മയുണ്ടോ, വിശുദ്ധ ജോസഫിനോട് മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിച്ചാല്‍ മതി

എല്ലാവരും ഉറങ്ങുമ്പോള്‍ നമ്മള്‍ മാത്രം ഉറങ്ങാന്‍ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിലും വലിയ സങ്കടം മറ്റെന്തെങ്കിലുമുണ്ടോ. നമ്മള്‍ മാത്രം ഉറങ്ങുന്നില്ല എന്ന ചിന്ത തന്നെ ഉറക്കത്തെ പോലും അകറ്റിനിര്‍ത്തും.

ഇങ്ങനെ ഉറക്കമില്ലായ്മ മൂലം വിഷമിക്കുന്ന സകലരും വിശുദ്ധ ജോസഫിനോട് മാധ്യസ്ഥം യാചിച്ച പ്രാര്‍ത്ഥിക്കുക. വിശുദ്ധ ജോസഫ് സുഖനിദ്ര ജീവിതത്തില്‍ അനുഭവിച്ചിരുന്ന വ്യക്തിയായിരുന്നു. നമ്മുടെ ഹൃദയത്തിന്റെ ശാന്തതയും സ്വസ്ഥതയുമാണ് പലപ്പോഴും ഉറക്കം നിശ്ചയിക്കുന്നത്. അതുകൊണ്ട് മനസ്സ് സ്വസ്ഥമാകാനും ഉറക്കം ലഭിക്കാനുമായി എല്ലാ ദിവസവും യൗസേപ്പിതാവിനോട് മാധ്യസ്ഥം യാചിച്ചുപ്രാര്‍ത്ഥിക്കുക.

വിശുദ്ധ യൗസേപ്പേ, ഈ രാത്രിയെ ഞാന്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. ഈ രാത്രിയില്‍ എനിക്ക് സുഖനിദ്ര നല്കണമേയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഈശോ മറിയം യൗസേപ്പേ എന്റെ ഹൃദയത്തെയും ആത്മാവിനെയും ഞാന്‍ സമര്‍പ്പിക്കുന്നു.

ഈശോ മറിയം യൗസേപ്പേ എന്റെ മരണസമയത്തെ കഠിനവേദനകളെ ഞാന്‍ സമര്‍പ്പിക്കുന്നു. ഈശോ മറിയം യൗസേപ്പേ എന്റെ ആത്മാവിന് നിത്യശാന്തി നല്കണമേ. വിശുദ്ധ യൗസേപ്പിതാവേ, എന്റെ ഉറക്കത്തിന് കാവലുണ്ടായിരിക്കണമേ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.