യൗസേപ്പിതാവിന് പ്രായം എത്രയുണ്ട്?

യൗസേപ്പിതാവിനെക്കുറിച്ചുള്ള നമ്മുടെ വിശ്വാസം വിശുദ്ധന്‍ വൃദ്ധനാണെന്നാണ്. ഒട്ടുമിക്ക ചിത്രങ്ങളിലും യൗസേപ്പിതാവ് വൃദ്ധരൂപത്തിലുമാണ്. എന്നാല്‍ വിശുദ്ധന്റെ പ്രായത്തെക്കുറിച്ച് പല വിരുദ്ധാഭിപ്രായങ്ങളുമുണ്ട്.

ദ ഡേ ക്രൈസ്റ്റ് ഡൈഡ് എന്ന പുസ്തകത്തില്‍ പറയുന്നത് ജോസഫിന് 20 നും 26 നും മധ്യേ പ്രായമേ ഉണ്ടായിരുന്നുള്ളൂവെന്നാണ്. ദൈവമനുഷ്യന്റെ സ്‌നേഹഗീതയില്‍ പറയുന്നത് 30 വയസില്‍ കവിയാത്ത യുവാവ് എന്നാണ്. വിശുദ്ധനാട്ടിലെ ചില പള്ളികളില്‍ യൗവനയുക്തനായ വിശുദ്ധ ജോസഫിനെയും നമുക്ക് കാണാന്‍ കഴിയും.

ഇന്ന് പുതുതായ പല ചിത്രങ്ങളിലും വിശുദ്ധ ജോസഫിനെ യുവാവായി ചിത്രീകരിക്കുന്ന രീതിയാണ് കണ്ടുവരുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.