ദൈവം ലോകത്തിലെ എല്ലാ പുരുഷന്മാരെക്കാളും അധികമായി സ്‌നേഹിച്ചത് ആരെയാണ് എന്നറിയാമോ?

ദൈവത്തിന് എല്ലാവരെയും ഇഷ്ടമാണ്. എന്നാല്‍ ദൈവത്തിന് ചിലരെ പ്രത്യേകമായി ഇഷ്ടമാണ്. ദൈവം അങ്ങനെ പ്രത്യേകമായി ഇഷ്ടപ്പെട്ട ഒരാളാണ് വിശുദ്ധ ജോസഫ്. തന്റെയെല്ലാ സൃഷ്ടികളെയും കാള്‍ അല്ലെങ്കില്‍ സൃഷ്ടികളായ പുരുഷന്മാരെയും കാള്‍ ദൈവം സ്‌നേഹിച്ചത് ജോസഫിനെയാണ് എന്നാണ് ചില സ്വകാര്യവെളിപാടുകളിലൂടെ നാം മനസ്സിലാക്കുന്നത്.

ദൈവം എന്തുകൊണ്ടാണ് ജോസഫിനെ ഇതുപോലെ സ്‌നേഹിച്ചത് എന്നതിനും ചില കാരണങ്ങളുണ്ട്. ദൈവപുത്രന്റെ അമ്മയുടെ മണവാളനായും മനുഷ്യനായി ജനിക്കാനിരിക്കുന്ന ദൈവവചനത്തിന്റെ പിതാവായും കര്‍ത്താവായ ദൈവം ജോസഫിനെ തിരഞ്ഞെടുത്തു എന്നതുകൊണ്ടായിരുന്നു ആ പ്രത്യേക ഇഷ്ടം. ജോസഫിനെ പോലെ അനുഗ്രഹങ്ങളും അധികാരങ്ങളും ലഭിച്ച ഒരുവന്‍ പോലുമുണ്ടായിട്ടില്ല.

അതുകൊണ്ട് നാം വിശുദ്ധ ജോസഫിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്നതില്‍ ഇനിയും താമസിക്കരുത്. നമ്മുടെ ജീവിതത്തിന്റെ ഏറ്റവും ശക്തനായ മാധ്യസ്ഥനായി വിശുദ്ധ ജോസഫിനെ സ്വീകരിക്കുക. അവിടുത്തോട് നാം നമ്മുടെ ആവശ്യങ്ങള്‍ ഓരോന്നും പറയുക. വിശുദ്ധ ജോസഫ് നമുക്കുവേണ്ടി ദൈവത്തോട് മാധ്യസ്ഥം തേടും. യൗസേപ്പിതാവ് പറഞ്ഞാല്‍ ദൈവത്തിന് അക്കാര്യം നിഷേധിക്കാന്‍ കഴിയുകയില്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.