മിഖായേല്‍ മാലാഖ പ്രത്യക്ഷപ്പെട്ട മെക്‌സിക്കോയിലെ ഈ സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

മെക്‌സിക്കോ: മെക്‌സിക്കോയിലെ ടഌക്‌സ്‌കാല സ്‌റ്റേറ്റിലാണ് ആദ്യമായി മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റെ പ്രത്യക്ഷീകരണം നടന്നത്. 1631 ഏപ്രില്‍ 25 നായിരുന്നു അത്. മതപരിവര്‍ത്തനം നടത്തിയ 17 കാരന് മിഖായേല്‍ മാലാഖ ആദ്യമായി പ്രത്യക്ഷപ്പെട്ടതായിരുന്നു അന്നേ ദിവസം. ഇന്ന് അവിടെ ഒരു ദേവാലയം ഉയര്‍ന്നിട്ടുണ്ട്.

സെന്റ് മാര്‍ക്കിന്റെ തിരുനാള്‍ ദിവസം പ്രദക്ഷിണത്തില്‍ പങ്കെടുക്കവെയാണ് ഡീഗോ എന്ന 17 കാരന് മിഖായേല്‍ മാലാഖയുടെ ആദ്യ പ്രത്യക്ഷീകരണം നടന്നത്. എന്നാല്‍ ഡീഗോ ഈ പ്രത്യക്ഷീകരണത്തെവിശ്വസിച്ചില്ല. താന്‍ പറയുന്നത് ആരും വിശ്വസിക്കില്ലെന്നും അവന്‍ കരുതി. വീണ്ടും മാലാഖ ഡീഗോയ്ക്ക് പ്രത്യക്ഷപ്പെടുകയും അവന് രോഗസൗഖ്യം നല്കുകയും ചെയ്തു. മാലാഖ കാണിച്ചുകൊടുത്ത അത്ഭുതനീരുറവയിലെ വെള്ളവുമായി ഡീഗോ സ്ഥലത്തെ മെത്രാനെ കാണുകയും അനേകം രോഗികള്‍ക്ക് ആ വെള്ളം നല്കി അവരെ സുഖപ്പെടുത്തുകയും ചെയ്തു. പിന്നീട് ഈസ്ഥലത്ത് മിഖായേല്‍ മാലാഖയുടെ നാമത്തില്‍ ഒരു ദേവാലയം പണിയുകയായിരുന്നു.

അതാണ് മിഖായേല്‍ മാലാഖയുടെ നാമത്തില്‍ മെക്‌സിക്കോയില്‍ ഇപ്പോഴുള്ള ദേവാലയം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.