വീട്ടുജോലി മൂലം മടുത്തോ, വിശുദ്ധ റീത്തായോട് അപേക്ഷിക്കൂ

വീട്ടുജോലി ഭാരപ്പെട്ടതായിട്ടാണ് പലരും കരുതുന്നത്. പ്രത്യേകിച്ച് ഗ്ലാമറോ പ്രശംസയോ കിട്ടാത്തതുകൊണ്ടുതന്നെയാണ് വീട്ടുജോലികള്‍ ചെയ്യുന്നതിനെക്കുറിച്ച് ആളുകള്‍ക്ക് മതിപ്പില്ലാ്ത്തത്. അതുപോലെ വേറെ ചിലര്‍ക്ക് വീട്ടുജോലി ഇഷ്ടമാണെങ്കിലും ജോലി ചെയ്തു മടുത്തുപോകുന്നവരാണ്. ഇങ്ങനെ വീട്ടുജോലിയുമായി ബന്ധപ്പെട്ട് പലര്‍ക്കും പല വീക്ഷണങ്ങളാണ് ഉള്ളത്.

ഇത്തരമൊരു സാഹചര്യത്തില്‍ നമുക്ക് പ്രത്യേകം മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കാവുന്ന വിശുദ്ധയാണ് റീത്ത.ഗാര്‍ഹികതൊഴിലാളികളുടെ പ്രത്യേക മധ്യസ്ഥയായിട്ടാണ് റീത്തയെ വണങ്ങുന്നത്. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധയായിരുന്നു റീത്ത. വീട്ടുജോലികള്‍ സന്തോഷത്തോടെ ചെയ്യുന്നവളും ദൈവമഹത്വം അതില്‍പോലും കണ്ടവളുമായിരുന്നു റീത്ത. ദൈവത്തിന്റെ ഭവനം വൃത്തിയാക്കുകയാണ് താന്‍ ചെയ്യുന്നത് എന്നായിരുന്നു റീത്തയുടെ സങ്കല്പം. അതുകൊണ്ടാണ് വീട്ടുജോലി ചെയ്യുന്നതില്‍ അവള്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്തിരുന്നത്. നമുക്കും ദൈവഭവനം വൃത്തിയാക്കലും പരിപാലിക്കലുമാണ് വീട്ടുജോലി എന്ന കാഴ്ചപ്പാടു ലഭിക്കാന്‍ റീത്താ പുണ്യവതിയോട് മാധ്യസ്ഥം യാചിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.