വിശുദ്ധനില്‍ നിന്ന് അന്ത്യകൂദാശകള്‍ സ്വീകരിച്ച വിശുദ്ധന്‍

വിശുദ്ധ ഡൊമിനിക്ക് സാവിയോയും വിശുദ്ധ ഡോണ്‍ബോസ്‌ക്കോയും വിശ്വാസികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. യുവജനങ്ങളുടെ പ്രിയങ്കരരാണ് ഇരുവരും. ഹ്രസ്വകാലമേ ഡൊമിനിക്ക് സാവിയോ ജീവിച്ചിരുന്നുള്ളൂവെങ്കിലും അനിതരസാധാരണമായ വിശുദ്ധജീവിതമാണ് സാവിയോ നയിച്ചിരുന്നത്. ഡോണ്‍ ബോസ്‌ക്കോ സ്ഥാപിച്ച ഓറട്ടറി സ്‌കൂളില്‍ സാവിയോയുമുണ്ടായിരുന്നു.

ഈശോയെയും മാതാവിനെയും തന്റെ സുഹൃത്തുക്കളായി സ്വീകരിക്കാനും സാവിയോയ്ക്ക് കഴിഞ്ഞിരുന്നു. സാവിയോ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവന്റെ വിശുദ്ധി ഡോണ്‍ബോസ്‌ക്കോ മനസ്സിലാക്കിയിരുന്നു. 14 ാം വയസില്‍ ക്ഷയരോഗബാധിതനായിട്ടാണ് സാവിയോ മരിച്ചത്, സാവിയോയ്ക്ക് അന്ത്യകൂദാശ നല്കിയത് ഡോണ്‍ബോസ്‌ക്കോയായിരുന്നു. ഡോണ്‍ബോസ്‌ക്കോയുടെ കരങ്ങളില്‍ കിടന്നാണ് ഡൊമിനിക്ക് സാവിയോ മരണമടഞ്ഞതും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.