മറ്റ് വിശുദ്ധരില്‍ നിന്ന് വിശുദ്ധ യൗസേപ്പിതാവിനെ മാറ്റിനിര്‍ത്തുന്ന പ്രധാന പ്രത്യേകത എന്താണെന്നറിയാമോ?

മറ്റ് വിശുദ്ധര്‍ക്കൊന്നും ഇല്ലാത്തതും വിശുദ്ധ യൗസേപ്പിന് മാത്രമുള്ളതുമായ ഒരു പ്രത്യേകതയെക്കുറിച്ച് വിശുദ്ധ ബെര്‍ണാദാണ് പറഞ്ഞിരിക്കുന്നത്.

വിശുദ്ധന്‍പറയുന്നത് ഇപ്രകാരമാണ്: വിശുദ്ധന്മാര്‍ക്ക് നമ്മെ ചിലപ്രത്യേക ആവശ്യങ്ങളില്‍ സഹായിക്കുന്നതിനുള്ള അധികാരം മാത്രമേ ഉള്ളൂ. എന്നാല്‍ വിശുദ്ധ യൗസേപ്പിനോ നമ്മെ എല്ലാ ആവശ്യങ്ങളിലും സഹായിക്കുവാന്‍ കഴിയും.’

അതുകൊണ്ടുതന്നെ നമുക്ക് എല്ലാ ആവശ്യങ്ങളിലും വിശുദ്ധ യൗസേപ്പിന്റെസഹായം തേടാന്‍കഴിയണം. എന്തുകൊണ്ടാണ് വിശുദ്ധ യൗസേപ്പിന് ഇങ്ങനെയൊരു അധികാരം ദൈവം നല്കിയിരിക്കുന്നത്? അതിനു ഒറ്റ ഉത്തരമേയുളളൂ.

യൗസേപ്പ് നീതിമാനായിരുന്നു. സര്‍വപുണ്യങ്ങളും അത്യുന്നതമായ നിലയില്‍ താന്‍ സമ്പാദിച്ചിരുന്നതിനാലാണ് യൗസേപ്പ് നീതിമാനായത്. അതെന്തായാലും നമ്മുടെ ജീവിതത്തിലെ എല്ലാ ആവശ്യങ്ങളിലും യൗസേപ്പിതാവിന്റെ സഹായം തേടുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.