തിന്മയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി മിഖായേല്‍ മാലാഖയോട് പ്രാര്‍ത്ഥിക്കൂ

മുഖ്യദൂതനായ വിശുദ്ധ മിഖായേലേ അന്ധകാരശക്തികളോടുളള പോരാട്ടത്തില്‍ ഞങ്ങള്‍ക്ക് തുണയായിരിക്കണമേ. ദൈവസുതന്‍ തന്റെ തിരുരക്തം ചിന്തി രക്ഷിച്ച മനുഷ്യവര്‍ഗ്ഗത്തിന്റെ സഹായത്തിനെത്തണമേ. ്അങ്ങയെയാണല്ലോ തിരുസഭ സംരക്ഷകനും പരിപാലകനുമായി വണങ്ങുന്നത്.രക്ഷിക്കപ്പെട്ട ആത്മാക്കളെ സ്വര്‍ഗ്ഗത്തിലേക്കാനയിക്കാനുള്ള ഉത്തരവാദിത്വം നമ്മുടെ കര്‍ത്താവ് അങ്ങയെയാണല്ലോ ഭരമേല്പിച്ചിരിക്കുന്നത്.

വിശുദ്ധ മിഖായേലേ, സാത്താന്‍ ഇനിയൊരിക്കലും മനുഷ്യമക്കളെ ബന്ധനത്തിലാക്കി സഭയെ പീഡിപ്പിക്കുവാന്‍ ഇടയാകാതിരിക്കുന്നതിന് ദൈവത്തോട് പ്രാര്‍ത്ഥിക്കണമേ. കര്‍ത്താവിന്റെ കരുണ വേഗം ഞങ്ങളുടെ മേല്‍ ഉണ്ടാകുന്നതിനായി ഞങ്ങളുടെ യാചനകള്‍ അത്യുന്നത ദൈവത്തിന്റെ സന്നിധിയില്‍ അങ്ങുതന്നെ സമര്‍പ്പിക്കണമേ. അതുവഴി ദൈവത്തിന്റെ കാരുണ്യം നിരന്തരം ഞങ്ങളുടെമേല്‍ ചൊരിയുവാന്‍ ഇടയാകട്ടെ. പ്രത്യാശയറ്റ സന്ദര്‍ഭങ്ങളില്‍ ദൃശ്യമായ സഹായം അതിവേഗം നല്കുന്നതിന് അവിടുത്തേക്കുണ്ടായിരിക്കുന്ന പ്രത്യേകാനുകൂല്യത്തെ എനിക്കുവേണ്ടി വിനിയോഗിക്കണമേ. എനിക്കിപ്പോള്‍ ആവശ്യമായിരിക്കുന്ന പ്രത്യേകകാര്യം ( നിയോഗം പറയുക) സാധിച്ചുതരികയും ചെയ്യണമെന്നും എളിമയോടും വിശ്വാസത്തോടും കൂടി ഞാന്‍ അപേക്ഷിക്കുന്നു.
1 സ്വര്‍ഗ്ഗ 1 നന്മ 1 ത്രീത്വസ്തുതി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.