ഉണ്ണിയേശുവിനെ കാണാനെത്തിയ ജ്ഞാനികളെ മാമ്മോദീസാ മുക്കിയത് തോമാശ്ലീഹായോ?

ഉണ്ണിയേശുവിനെകാണാനെത്തിയ മൂന്നുരാജാക്കന്മാരെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം കൂടുതല്‍വിവരങ്ങളൊന്നും നലകുന്നില്ലെന്ന് നമുക്കറിയാം. കിഴക്ക് നിന്ന് വന്ന ജ്ഞാനികള്‍ എന്ന ലേബലാണ് അവര്‍ക്ക് നല്കിയിരിക്കുന്നത്. ചില പാരമ്പര്യവിശ്വാസങ്ങളാണ് ഇവരെക്കുറിച്ചുള്ളകൂടുതല്‍ കാര്യങ്ങള്‍ വെളിപെടുത്തിയിരിക്കുന്നത്.

മെല്‍ക്കെയര്‍, കാസ്പര്‍, ബല്‍ത്താസര്‍ എന്നിങ്ങനെയാണ് ഇവരുടെപേരുകള്‍. സ്വപ്‌നത്തില്‍ കിട്ടിയ നിര്‍ദ്ദേശമനുസരിച്ച് അവര്‍ മറ്റൊരു വഴിയെപോയി എന്നാണ് മത്തായി 2:12 വ്യക്തമാക്കുന്നത്. അവര്‍ ഇന്ത്യയിലേക്ക് പോയിയെന്നും ഒരു ദേവാലയം സ്ഥാപിച്ചുവെന്നും ഒരുവിശ്വാസം പരക്കെയുണ്ട്. മാമ്മോദീസാ മുങ്ങാന്‍ ഇവര്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും അതിനായിഈ ദേവാലയത്തിലെത്തി വര്‍ഷം തോറും പ്രാര്‍ത്ഥനയില്‍ ലയിച്ചിരുന്നുവെന്നും പാരമ്പര്യകഥകള്‍ പറയുന്നു. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ക്രിസ്തുവിന്റെ ഒരു ശിഷ്യന്‍ ഇന്ത്യയില്‍സുവിശേഷപ്രഘോഷണം നടത്തുന്ന വിവരം അവര്‍ അറിയുകയും ആ ശിഷ്യന്റെ അടുക്കല്‍ തിടുക്കത്തിലെത്തുകയുംചെയ്തു. തോമാശ്ലീഹായായിരുന്നു ആ ശിഷ്യന്‍.

തോമാശളീഹാ മൂ്ന്നുപേര്‍ക്കും മാമോദീസാ നല്കി. അതിന് ശേഷം അവരെ വൈദികരും മെത്രാന്മാരുമായിനിയമിക്കുകയും ചെയ്തു. ചില സ്വകാര്യ വെളിപാടുകളില്‍ നി്ന്നാണ് ഈ വിവരം ലഭിച്ചിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.