വിദ്യാര്‍ത്ഥികളുടെ പഠന മുറിയില്‍ നിര്‍ബന്ധമായും എഴുതി ഒട്ടിച്ചു പ്രാര്‍ത്ഥിക്കേണ്ട തിരുവചനം

1 ദിനവൃത്താന്തം 4:9-10 വചനങ്ങളാണ് വിദ്യാര്‍ത്ഥികളുടെ പഠനമുറിയില്‍ നിര്‍ബന്ധമായും എഴുതി ഒട്ടിച്ചുവച്ച് പ്രാര്‍ത്ഥിക്കേണ്ടതെന്ന് ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ പറയുന്നു. യാബസിന്റെ പ്രാര്‍ത്ഥനയാണ് അത്. ആ പ്രാര്‍ത്ഥന ഇപ്രകാരമാണ്: ദൈവമേ അങ്ങ് എന്നെ അനുഗ്രഹിച്ച് എന്റെ അതിരുകള്‍ വിസ്തൃതമാക്കണമേ അങ്ങയുടെ കരം എന്നോടുകൂടെ ആയിരിക്കുകയും വിപത്തുകളില്‍ എന്നെ കാത്തുകൊള്ളുകയും ചെയ്യണമേ.

ഈ പ്രാര്‍ത്ഥന വിദ്യാര്‍ത്ഥികള്‍ മാത്രമല്ല നമുക്കും ഏറ്റുചൊല്ലാം. കാരണം അനുഗ്രഹമായിത്തീരേണ്ടവരാണല്ലോ നമ്മള്‍ ഓരോരുത്തരും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.