കുരിശിനെ അവഹേളിച്ച സംഭവം; താമരശ്ശേരി രൂപത അപലപിച്ചു

താമരശ്ശേരി: കക്കാടം പൊയിലില്‍ ഒരു പറ്റം യുവാക്കള്‍ കുരിശിനെതിരെ നടത്തിയ ആഭാസപ്രകടനത്തെ താമരശ്ശേരി രൂപത ശക്തമായി അപലപിച്ചു.

ആര്‍ഷഭാരത സംസ്‌കാരം മതസൗഹാര്‍ദ്ദത്തിന്‌റെയും സ്വാതന്ത്ര്യത്തിന്റെയുമാണ്. എല്ലാ മതങ്ങളെയും തുല്യമായി കരുതുന്ന ഇന്ത്യന്‍ ഭരണഘടന അവനവന്റെ വിശ്വാസത്തില്‍ വളരാന്‍ ഓരോ പൗരനും സ്വാതന്ത്ര്യം നല്കുന്നുണ്ട്. മറ്റ് മതങ്ങളെയും മത ചിഹ്നങ്ങളെയും അവഹേളിക്കുന്നത് സാംസ്‌കാരികമായി ഉയര്‍ന്നുനില്ക്കുന്ന നാടിന് അപമാനകരമാണ്. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കണം.

മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്ന ഒരു പ്രവൃത്തിയും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകുവാന്‍ പാടില്ല. വിശ്വാസത്തിന്റെ അടയാളമായ കുരിശിനെ അപമാനിച്ചതുവഴി വേദന അനുഭവിക്കുന്ന വിശ്വാസിസമൂഹം ആത്മസംയമനം പാലിക്കണമെന്നും പൊതുസമൂഹം ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും താമരശ്ശേരി രൂപത പ്രസ്താവനയില്‍ അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.