ദൈവിക സുകൃതങ്ങളില്‍ വളരാം നമുക്ക്

ദൈവികസുകൃതങ്ങള്‍ എത്രയെണ്ണമുണ്ടെന്നും അവ ഏതൊക്കെയാണെന്നും അറിയാമോ? ദൈവികസുകൃതങ്ങള്‍ മൂന്നെണ്ണമാണുള്ളത്. വിശ്വാസം, ശരണം, സ്‌നേഹം എന്നിവയാണ് അവ.

ക്രൈസ്തവ ധാര്‍മ്മിക പ്രവര്‍ത്തനത്തിന് അടിസ്ഥാനമിടുകയും അതിനെ സജീവമാക്കുകയും അതിനെ സവിശേഷമാക്കുകയും ചെയ്യുന്നവയാണ് ദൈവികസുകൃതങ്ങള്‍.
ദൈവം സത്യം തന്നെയാകയാല്‍ നാം ദൈവത്തില്‍ വിശ്വസിക്കുന്നതും അവിടുന്ന് പറയുകയും വെളിപ്പെടുത്തുകയും ചെയ്ത സകലതും വിശ്വസിക്കുന്നതുംനാം വിശ്വസിക്കാന്‍ വേണ്ടി വിശുദ്ധ സഭ നമുക്ക് നിര്‍ദ്ദേശിക്കുന്നവയെല്ലാം വിശ്വസിക്കുന്നതും ഏതു സുകൃതത്താലാണോ അതാണ് വിശ്വാസം എന്ന ദൈവികസുകൃതം.

ക്രിസ്തുവിന്റെ വാഗ്ദാനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചും നമ്മുടെ ശക്തിയില്‍ ആശ്രയിക്കാതെ പരിശുദ്ധാത്മാവിന്റെ കൃപാവരത്തിന്റെ സഹായത്തില്‍ ആശ്രയിച്ചും നമ്മുടെ സൗഭാഗ്യമെന്ന നിലയില്‍ സ്വര്ഗ്ഗരാജ്യത്തെയും നിത്യജീവിതത്തെയും നാം ആഗ്രഹിക്കുന്നത് ഏതു സുകൃതത്താലാണോ അതാണ് പ്രത്യാശ എന്ന ദൈവികസുകൃതം.

ഏതു സുകൃതത്താല്‍ നാം ദൈവത്തെ അവിടുത്തെ പ്രതിതന്നെ സര്‍വ്വോപരി സ്‌നേഹിക്കുകയും നമ്മുടെ അയല്‍ക്കാരനെ ദൈവസ്‌നേഹത്തെപ്രതി നമ്മെപ്പോലെ തന്നെ സ്‌നേഹിക്കുകയും ചെയ്യുന്നുവോ ആ ദൈവികസുകൃതമാണ് സ്‌നേഹം.

മനുഷ്യന്റെ ഇന്ദ്രിയശക്തികളിലുള്ള പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും അച്ചാരമാണ് ദൈവികസുകൃതങ്ങള്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.